ലക്നൗ: മോഷണം കുറ്റം ആരോപിച്ച് ഏഴ് വയസുകാരനെ അഞ്ച് മണിക്കൂറോളം ഫ്രീസറില്‍ പൂട്ടിയിട്ട് യുവാവ്. ഉത്തർപ്രദേശിലെ ഹാപൂരില്‍ ധൗലാനയിലെ ഷെയ്ഖ്പൂർ ഖിച്ര ഗ്രാമത്തിലാണ് സംഭവം.ഹാപുറില്‍ കാർ വർക്ക് ഷോപ്പ് നടത്തുന്ന മുഹമ്മദ് ആസാദ് എന്ന യുവാവാണ് കുട്ടിയെ ഫ്രീസറില്‍ പൂട്ടിയിട്ടത്. വർക്ക്‌ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചെന്നാണ് ആരോപണം.
Advertisements
ഡീപ് ഫ്രീസർ തുറന്ന് യുവാവ് കുട്ടിയെ ചോദ്യം ചെയ്യുന്നതും പിന്നീട് ഫ്രീസർ പൂട്ടിയിടുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഗ്രാമവാസികള്‍ രക്ഷപ്പെടുത്തിയതിന് ശേഷം, കുട്ടി കരയുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍, പൊലീസ് സ്വമേധയാ കേസെടുത്തു.

