ലണ്ടൻ : യുകെയിലെ ലിങ്കണ്‍ഷെയറില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇന്ത്യൻ പൗരന് ജയില്‍ ശിക്ഷ. ഗുജറാത്ത് സ്വദേശിയായ 47 വയസ്സുകാരൻ ജിതേന്ദ്രകുമാർ പ്രജാപതിയെയാണ് കോടതി മൂന്ന് വർഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താനും കോടതി ഉത്തരവുണ്ട്.
സഹായം ചോദിച്ച് അടുത്ത് കൂടി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷം ജനുവരി 14 -നായിരുന്നു കേസിനാസ്പദമായ സംഭവം. ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ നഗരത്തില്‍ ഉബർ ഈറ്റ്സ് (Uber Eats) ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രജാപതി, ഉച്ചഭക്ഷണം എത്തിച്ചു നല്‍കാനാണ് യുവതിയുടെ വീട്ടിലെത്തിയത്. താൻ ഈ നാട്ടില്‍ പുതിയതാണെന്നും വിസ (Visa) സംബന്ധമായ കാര്യങ്ങളില്‍ സഹായം വേണമെന്നും പറഞ്ഞ് ഇയാള്‍ യുവതിയുടെ സന്മനസ്സിനെ മുതലെടുക്കുകയായിരുന്നു. വിസ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ ഫോണ്‍ നമ്പറും ഇൻസ്റ്റാഗ്രാം വിവരങ്ങളും ഇയാള്‍ കൈക്കലാക്കി.

