തെള്ളിയൂർ മണ്ഡലം കോൺഗ്രസ് നേതൃത്വത്തിൽ സ്വാതന്ത്ര്യദിന വാരാഘോഷം

തെള്ളിയൂർ മണ്ഡലം കോൺഗ്രസ് നേതൃത്വത്തിൽ സ്വാതന്ത്ര്യദിന വാരാഘോഷം സമാപനം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ തെള്ളിയൂരിന്റെ അദ്ധ്യക്ഷതയിൽ നടത്തി.
സമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു ദേശീയ പതാക ഉയർത്തി . യോഗത്തിൽ ഗാന്ധിയനും സമൂഹ്യ പ്രവർത്തകനും ആയ ജോസ് പാറക്കടവിൽ മുഖ്യപ്രഭാഷണം നടത്തി. ഒരാഴ്ച നടന്ന വാരാഘോഷത്തിൽ ബഹുജനപങ്കാളിത്തം ലഭിച്ചു. സമ്മേളനത്തിൽ എബി മടയിൽ, ജോസി ഏബ്രഹാം, രഞ്ചിപട്ടമുക്ക്, ബിനു അമ്പിനക്കാട്, സൈമൺ, ഷിബു കരോട്ടു കോയിക്കൽ, റിറ്റു കൂടത്തും മുറിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles