അർജുൻ രക്ഷാദൗത്യം; ഗംഗാവലി പുഴയില്‍ ഇന്ന് അണ്ടർവാട്ടർ ക്യാമറയിറക്കി പരിശോധന നടത്തും

ബംഗളൂരു : കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചില്‍ ഉടൻ പുനരാരംഭിക്കും. അ‍ർജുനടക്കം മൂന്നുപേരെയാണ് കണ്ടത്തേണ്ടത്. ഇതിനായി ഗംഗാവലി പുഴയില്‍ ഇന്ന് അണ്ടർവാട്ടർ ക്യാമറയിറക്കി പരിശോധന നടത്തും.

Advertisements

നാവിക സേന നിർദ്ദേശിച്ച 3 പ്രധാന പോയന്റുകളിലാണ് പ്രധാനമായും തിരച്ചില്‍ നടത്തുക. കാർവാറില്‍ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് ഈ തെരച്ചില്‍. അർജുന്റെ ലോറിയുടെ ക്യാബിന്‍ കണ്ടെത്തുകയെന്നതാണ് ആദ്യ ലക്ഷ്യം.

Hot Topics

Related Articles