തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ സജീവ സാന്നിധ്യം പി ദാസപ്പൻ നായർ അന്തരിച്ചു

മലയാള മനോരമ റിട്ടയേഡ് ഉദ്യോഗസ്ഥൻ കോട്ടയം തിരുനക്കര ശക്തിഭവനിൽ പി ദാസപ്പൻ നായർ അന്തരിച്ചു. 89 വയസായിരുന്നു
കോട്ടയം പട്ടണത്തിന്റെ ആദ്ധ്യാത്മിക-സാംസ്കാരിക വേദികളിലെ പരിചിത മുഖമായിരുന്നു.
ഏഴു പതിറ്റാണ്ടിലേറെയായി തിരുനക്കര ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും നേതൃത്വം നൽകിയിരുന്നു. തിരുനക്കര പൂരം ആരംഭിച്ചത് ദാസപ്പൻ നായർ ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റായിരുന്ന കാലത്താണ്. തിരുനക്കര ക്ഷേത്ര മൈതാനത്തുള്ള അയ്യപ്പ സേവാസംഘം ഓഫീസായിരുന്നു പ്രധാന പ്രവർത്തന കേന്ദ്രം. മലയാള മനോരമ നോൺ ജേണലിസ്റ്റ് എംപ്ലോയീസ് യൂണിയൻ ,തിരുനക്കര ക്ഷേത്ര ഉപദേശക സമിതി, കോട്ടയം അയ്യപ്പസേവാ സംഘം, ചട്ടമ്പി സ്വാമി അനുസ്മരണ കമ്മിറ്റി, തിരുനക്കര സൗഹൃദ വേദി തുടങ്ങിയ സംഘടനകളുടെ പ്രസിഡന്റായിരുന്നു. തിരുനക്കര എൻഎസ്എസ് കരയോഗത്തിന്റെ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു. വാഴപ്പള്ളി പുഴക്കരയ്ക്കൽ കുടുംബാംഗമാണ്.
സംസ്കാരം ഞായറാഴ്ച (ജൂലൈ 2) ഉച്ചകഴിഞ്ഞ് 2ന് മുട്ടമ്പലം എൻഎസ്എസ് ശാനത്തിൽ
വാഴൂർ പൂവത്തോലിക്കരോട്ട് കുടുംബാംഗവും എൻഎസ്എസ് സ്കൂൾ റിട്ടയേഡ് അദ്ധ്യാപികയുമായിരുന്ന പരേതയായ ടി ഡി രാധാമണിയമ്മയാണ് ഭാര്യ. മക്കൾ: ഡോ. ഡി ശക്തികുമാർ (ടോയോ യൂണിവേഴ്സിറ്റി, ജപ്പാൻ), ഡി ജയകുമാർ, തിരുനക്കര (മലയാള മനോരമ, കോട്ടയം)
മരുമക്കൾ: നീന (കോട്ടയം) സന്ധ്യ (ഏറ്റുമാനൂർ)
പേരക്കുട്ടികൾ അങ്കിത് എസ് നായർ, അഭയ് എസ് നായർ.
ദേവിപ്രിയ ജെ നായർ, ലക്ഷ്മിപ്രിയ ജെ നായർ

Advertisements

Hot Topics

Related Articles