സ്വന്തം പാടത്ത് കൃഷിക്കായി വെള്ളം എത്തിക്കണം; മുട്ടായുക്തിയുമായി തടസം നിന്ന് സ്വകാര്യ വ്യക്തി ; ചർച്ച ചെയ്തിട്ടും പരിഹാരമില്ല; തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ

കോട്ടയം: സ്വന്തം പാടത്ത് കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്ന് ആരോപിച്ച് കർഷകൻ തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. തിരുവാർപ്പ് നാൽപ്പത്തഞ്ചിൽ വീട്ടിൽ ബിജുവാണ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കുന്ന മുറിയുടെ തൊട്ട് മുകളിലാണ് ബിജു ആത്മഹത്യ ചെയ്യാൻ കയറിയത്. കഴുത്തിൽ കയറിട്ട് താഴേക്ക് ചാടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കി നിൽക്കുകയാണ് ബിജു.

Advertisements

2015 ലാണ് ബിജു കൃഷി ചെയ്യുന്നതിനായി പാടം വാങ്ങിയത്. എന്നാൽ തൊട്ടടുത്തുള്ള അന്നമ്മശ്ശേരി  രാജപ്പൻ എന്ന വ്യക്തി ബിജുവിന്റെ പാടത്തേക്ക് വെളളമെത്താനുള്ള വഴി അടക്കുകയായിരുന്നു. കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്നും പാടത്ത് വെള്ളമെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് പല തവണ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പലതവണ ചർച്ചകളും നടത്തി. എന്നാൽ വിഷയത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. സംഭവം അറിഞ്ഞ് ഫയർഫോഴ്സും കുമരകം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Hot Topics

Related Articles