തിരുവലയിൽ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യുവതിയെ കടന്ന് പിടിച്ചു : കാവാലം സ്വദേശി റിമാൻഡിൽ

തിരുവല്ല : കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യുവതിയെ കടന്നു പിടിച്ച സംഭവത്തിൽ പിടിയിലായ കാവാലം സ്വദേശിയായ യുവാവിനെ റിമാന്റ് ചെയ്തു. കാവാലം പള്ളിയറക്കാവ് സരസ്വതി മന്ദിരത്തിൽ സുരേഷ് കുമാർ ( 37 )നെയാണ് തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തത്.

Advertisements

ചങ്ങനാശ്ശേരിയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോയ ബസിലെ യാത്രക്കാരിയായിരുന്ന യുവതിയെയാണ് സുരേഷ് കുമാർ കടന്നു പിടിച്ചത്. ബുധനാഴ്ച വൈകിട്ടോടെ പെരുംതുരുത്തിക്ക് സമീപം വെച്ചായിരുന്നു സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതി ബഹളം വെച്ചതോടെ മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് സുരേഷിനെ തടഞ്ഞുവെച്ച് തിരുവല്ല കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് കൈമാറുകയായിരുന്നു.

Hot Topics

Related Articles