നാടകീയതയ്ക്കൊടുവിൽ ടോസ് : തിരുവല്ല നഗരസഭ ഭരണം പിടിച്ചെടുത്ത് എൽ ഡി എഫ്

തിരുവല്ല : നാടകീയ നീക്കങ്ങൾക്കൊടുവിൽ തിരുവല്ല നഗരസഭയിൽ നറുക്കെടുപ്പിലൂടെ എൽ ഡി എഫ് ഭരണം പിടിച്ചു. ശാന്തമ്മ വർഗീസാണ് ചെയർപെഴ്സൺ. ഇന്ന് രാവിലെ 11 മണിക്ക് നടന്ന നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ എൽ ഡി എഫും യുഡിഎഫും 16 വോട്ടുകൾ വീതം നേടിയ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ ചെയർ പേഴ്സണെ തെരഞ്ഞെടുത്തത്.

Advertisements

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വർഗീസിന്റെയും സ്വതന്ത്രയുടെയും പിന്തുണയിൽ എൽ ഡി എഫ് 16 വോട്ടുകൾ നേടിയപ്പോൾ എൻ ഡി എ സ്വതന്ത്രൻ രാഹുൽ ബിജുവിന്റെ പിന്തുണയിൽ യു ഡി എഫും ഒപ്പമെത്തി. ബി ജെ പി യിലെ 6 പേർ വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു. എസ്.ഡി.പി ഐയിലെ ഏക അംഗവും വോട്ടേടുപ്പിൽ നിന്നും വീട്ടു നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അനു ജോർജ് ആയിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. വരണധികാരി ഡി.ഡി.ഇ എം.എസ് രേണു ഭായ് മുമ്പാകെ സത്യപ്രതിഞ്ജ ചെയ്ത് ശാന്തമ്മ വർഗീസ് ആധികാരം ഏറ്റെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.