ഉപതെരഞ്ഞെടുപ്പ് :
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിൽ എൽഡിഎഫിന് ജയം

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം . 434 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി അനീഷ് കുമാർ വിജയിച്ചത്. 56 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. അനീഷ് കുമാർ 1812 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥിയായ വികെ മധു 1278 വോട്ടും എൻഡിഎ സ്ഥാനാർഥിയായ വി ടി പ്രസാദ് 245 വോട്ടുകളും നേടി.

Hot Topics

Related Articles