ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കെ പി യോഹന്നാന്റെ സഹോദരൻ കെ പി മാത്യു അന്തരിച്ചു

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപോലീത്തയുടെ സഹോദരൻ നിരണം പകലോമറ്റം കടപ്പിലാരിൽ കെ പി മാത്യു (മാത്തുകുട്ടി -84) അന്തരിച്ചു.
ഭാര്യ: അച്ചാമ്മ മാത്യു (കാവുംഭാഗം അഴിയിടത്തുചിറ മാളിയേക്കൽ കുടുംബാംഗം).
മക്കൾ: ജോൺസൺ, ബാബു (ഇരുവരും ഓസ്ട്രേലിയ), സജൻ, മാത്യു, സന്തോഷ് (കാനഡ), ചാക്കോച്ചൻ.
മരുമക്കൾ: സൂസൻ, സുനിത (ഇരുവരും ഓസ്ട്രേലിയ), മേഴ്സി, സുജ, ലീന (കാനഡ), അവി. ഭൗതികശരീരം ജനുവരി 31 ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് പരേതനായ കടപ്പിലാരിൽ കെ പി നൈനാന്റെ (പാപ്പച്ചായൻ) ഭവനത്തിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 11.30 ന് നിരണം ടാബർനാക്കിൾ സഭയുടെ സെമിത്തേരിയിൽ സംസ്കാരം നടത്തും. നിര്യാണത്തിൽ ബിലീവേഴ്സ്
ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനം സഹായ മെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ അനുശോചിച്ചു.

Hot Topics

Related Articles