തിരുവല്ല പെരിങ്ങരയിൽ വൻ ക്ഷേത്ര മോഷണം; ക്ഷേത്രത്തിന്റെ ശ്രീകോവിലടക്കം കുത്തിത്തുറന്ന മോഷ്ടാവ് സ്വർണവും പണവും കവർന്നു; മോഷണം നടത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെത്തി

തിരുവല്ല: പെരിങ്ങരയിൽ വൻ ക്ഷേത്ര മോഷണം. ക്ഷേത്രത്തിന്റെ ശ്രീകോവിൽ തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് പണവും സ്വർണവും കവർന്നു. പെരിങ്ങര ലക്ഷ്മീ നാരായണ ക്ഷേത്ര ശ്രീകോവിൽ കുഞ്ഞിത്തുറന്നാണ് മോഷണം നടത്തിയത്. ശ്രീകോവിലിന്റെ താഴ് തകർത്താണ് കള്ളൻ ഉള്ളിൽ കയറിയത്. ശ്രീകോവിലിനുള്ളിൽ കടന്ന മോഷ്ടാവ് ശ്രീകോവിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയും ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണത്തകിടും കവർന്നു.

Advertisements

വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാനായി മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്രത്തിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയും മോഷ്ടാക്കൾ കുത്തിത്തുറന്നിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മൂന്ന് വർഷം മുമ്പും ക്ഷേത്രത്തിൽ സമാനമായ തരത്തിൽ മോഷണം നടന്നിരുന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

Hot Topics

Related Articles