പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖം; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച്‌ കോടി രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : തിരുവനന്തപുരം പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക്‌ തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ക്കായി അഞ്ച്‌ കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തില്‍ പുലിമുട്ട്‌ നിർമ്മാണം ഏറ്റെടുക്കും. ഈവർഷത്തെ ബജറ്റിലാണ്‌ പൊഴിയൂരില്‍ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്‌. 343 കോടി രൂപയാണ്‌ പദ്ധതിയുടെ പ്രതീക്ഷിത അടങ്കല്‍. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ്‌ പുതിയ ഫിഷറീസ്‌ തുറമുഖം നിർമ്മിക്കുന്നത്‌.

Advertisements

Hot Topics

Related Articles