തിരുവോണത്തിന് മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും; പരിപാടികൾ സംഘടിപ്പിക്കുന്നത് കുറുപ്പുംപടി ഉപപാട്ടമ്പലം; മൂന്ന് ഗജവീരന്മാർ പങ്കെടുക്കും

കോട്ടയം: മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ തിരുവോണനാളിൽ ഗജപൂജയും ആനയൂട്ടും നടക്കും. കുറുപ്പുംപടി ഉപപാട്ടമ്പലത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. തിരുവോണ ദിവസം നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും ഗജവീരന്മാരായ നടയ്ക്കൽ ഉണ്ണികൃഷ്ണൻ, ചിറക്കാട്ട് അയ്യപ്പൻ, തോട്ടയ്ക്കാട്ട് രാജശേഖരൻ എന്നീ കൊമ്പന്മാർ പങ്കെടുക്കും. മൂലവട്ടം കുറുപ്പുംപടി ഉപപാട്ടമ്പലമാണ് കൊമ്പന്മാരെ സമർപ്പിക്കുന്നത്. സെപ്റ്റംബർ എട്ടിന് രാവിലെ എട്ടിനാണ് ഗജപൂജയും ആനയൂട്ടും നടക്കുക.

Hot Topics

Related Articles