എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാളെ പിറവത്ത്

കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള പിറവം മണ്ഡലത്തിലെ രണ്ടാം ഘട്ട
പൊതു പര്യടനം നാളെ. രാവിലെ 7.30ന് ഇലഞ്ഞി പഞ്ചായത്തിലെ ആലപുരം മടുക്കയിൽ നിന്നാണ് പര്യടനം തുടങ്ങുക. സിപിഐ ജില്ല സെക്രട്ടറി കെ എം ദിനകരൻ ഉദ്ഘാടനം ചെയ്യും.
തുടർന്ന് പിറവം നഗരസഭ പ്രദേശങ്ങളിലും, പാമ്പാക്കുട, തിരുമാറാടി പഞ്ചായത്തുകളിലും കൂത്താട്ടുകുളം നഗരസഭയിലും പര്യടനം നടത്തും.

Hot Topics

Related Articles