തൃശൂരിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോസ്റ്റ് ഓഫീസ് റോഡിലെ പാണഞ്ചേരി ടവറിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി പാണഞ്ചേരിക്കെതിരെയാണ് തൃശൂർ ഈസ്റ്റ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് നടത്തി കോടികൾ കൈക്കലാക്കി മുങ്ങിയ ദമ്പതികൾ ഒളിവിലാണ്. കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. പ്രതികളെ പിടികൂടുന്നതിൽ തട്ടിപ്പിനിരയായവർ പോലീസിനെതിരെ ആരോപണമുയർത്തിയതിനു പിന്നാലെയാണ് പ്രതികൾക്കായുള്ള ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.15 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് ആണ് ദമ്പതികൾ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയത്.
തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലെ ധന വ്യവസായ ബാങ്കേഴ്സ്, ധന വ്യവസായ സ്ഥാപനം എന്നീ പേരുകളിലുള്ള സ്വകാര്യ സ്ഥാപനത്തിന്‍റെ പേരിലായാരുന്നു തപ്പിട്ട്. ജോയ് ഡി പാണഞ്ചേരി, ഭാര്യ റാണി എന്ന കൊച്ചുറാണി തുടങ്ങിയവരാണ് തട്ടിപ്പ് നടത്തിയത്. ഇരുന്നോളം നിക്ഷേപകരുള്ള സ്ഥാപനത്തില്‍ നൂറോളം പേര്‍ ഇതിനോടകം പരാതി നല്‍കിയതായി നിക്ഷേപകര്‍ പറയുന്നു.ഒരാഴ്ച്ച മുൻപാണ് ദമ്പതികൾ സ്ഥാപനം പൂട്ടി ഒളിവിൽ പോയത്. കണിമംഗലം സ്വദേശിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്.വലപ്പാട് സ്റ്റേഷനിൽ ജോയിയുടെ മകന്‍ ഡേവിഡ് നെതിരെയും പരാതിയുണ്ട്. നാല് മാസം മുന്‍പ് വരെ കൃത്യമായി മുതലും പലിശയും നൽകി കൂടുതൽ നിക്ഷേപകരെ സ്ഥാപനം ക്ഷണിച്ചിരുന്നു.കൂലിപ്പണിക്കാർ മുതൽ സമ്പന്ന വ്യവസായികൾ വരെ ദമ്പതികളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇപ്പോഴും പുതിയ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. മൊത്തം 250 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുളളതായാണ് നിക്ഷേപകര്‍ പറയുന്നത്.എന്നാൽ ലഭിച്ച പരാതികള്‍ പ്രകാരം അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്നും ഉടൻ പിടിയിലാവുമെന്നുമാണ് പോലീസ് പറയുന്നത്.അതേ സമയം ഹെെക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇരുവരും മുങ്ങിയതെന്നാണ് സൂചന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോയ് കോടതിയില്‍ ഐ.പി പെറ്റിഷന്‍ ഫയല്‍ ചെതിട്ടുണ്ടെന്നും നിക്ഷേപകര്‍ വ്യക്തമാക്കി.പ്രതികൾ സംസ്ഥാനം വിട്ടതായി സൂചനയുണ്ട്.കേസ് ജില്ല ക്രൈം ബ്രാഞ്ചില്‍ നിന്നും സംസ്ഥാന ക്രൈംബ്രാഞ്ചിന് മാറിയേക്കുമെന്നും അറിയുന്നു.