മുടി വളരാൻ കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിക്കൂ

മുടിയുടെ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുടികൊഴിച്ചിലും താരനും പലരേയും അലട്ടുന്ന രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. മുടിയുടെ ആരോഗ്യത്തിന് സഹായകമാണ് കഞ്ഞിവെള്ളം. മുടിക്ക് പോഷണവും ഗുണനിലവാരവും നല്‍കുന്നതിന് കഞ്ഞി വെള്ളം മികച്ചതായി ആയുർവേദത്തില്‍ പറയുന്നു. കഞ്ഞി വെള്ളത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മുടിയ്ക്കും മികച്ച രീതിയില്‍ പോഷണം നല്‍കുന്നു. കേടായ മുടി നന്നാക്കുന്ന ഇനോസിറ്റോള്‍ എന്ന ഘടകം കഞ്ഞി വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ ബലവും വളർച്ചയും വർദ്ധിപ്പിക്കുകയും മുടിക്ക് തിളക്കവും മിനുസവും നല്‍കുകയും ചെയ്യുന്ന അമിനോ ആസിഡുകളും കഞ്ഞി വെള്ളത്തില്‍ അടങ്ങിയിരിക്കുന്നു.

കഞ്ഞി വെള്ളവും സവാള നീരും ചേർത്ത് തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാൻ സഹായിക്കും. ഫോളിക് ആസിഡ്, സള്‍ഫർ, വിറ്റാമിൻ സി തുടങ്ങിയ ശക്തമായ മൂലകങ്ങള്‍ സവാളയില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടി പൊട്ടല്‍ കുറയ്ക്കുന്നതിനും മുടി കൊഴിയുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. തലയിലെ താരൻ, എണ്ണമയം എന്നിവ കുറയ്ക്കുന്നതിന് മികച്ചതാണ് ഓറഞ്ചിന്റെ തൊലി. അല്‍‌പം കഞ്ഞി വെള്ളത്തില്‍ ഓറഞ്ചിന്റെ തൊലി പൊടിച്ചത് നന്നായി യോജിപ്പിച്ച്‌ മുടിയില്‍ തേച്ച്‌ പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് മുടിക്ക് ധാരാളം ഗുണങ്ങൾ നല്‍കുന്നു. കാരണം ഇതില്‍ ഉയർന്ന അളവില്‍ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാല്‍ ആൻറി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഓറഞ്ചിനുണ്ട്. കഞ്ഞി വെള്ളത്തിനൊപ്പം, ഈ മിശ്രിതം ചേർത്ത് ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും തിളക്കമുള്ളതും നീളമുള്ളതും കട്ടിയുള്ളതുമായ മുടി വളർച്ചയ്ക്കും സഹായിക്കും. ഗ്രീൻ ടീയില്‍ അല്‍പം കഞ്ഞി വെള്ളം ചേർത്ത് തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ മസാജ് ചെയ്യുക. ഇത് ദുർബലവും കേടായതും പെട്ടെന്ന് പൊട്ടുന്നതുമായ മുടിയെ നന്നാക്കാനും ബലപ്പെടുത്താനും സഹായിക്കുന്നു.

Hot Topics

Related Articles