കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വീഡിയോയുമായി ബിഗ് ബോസ് സീസണ്‍ 7 മത്സരാർത്ഥി റെന ഫാത്തിമ.കാസര്‍കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ചെറുവത്തൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ പെണ്‍കുട്ടിക്ക് കുമ്പള കഴിഞ്ഞപ്പോഴാണ് ദുരനുഭവം നേരിടേണ്ടി വന്നത്. കുമ്പള ആയപ്പോള്‍ കംപാർട്ട്മെന്റില്‍ ഉണ്ടായിരുന്നവരില്‍ ഏറിയ പങ്കും ഇറങ്ങി.
കുമ്പളയില്‍ നിന്ന് കയറിയ ഒരു യുവാവ് സൈഡ് അപ്പർ ബർത്തില്‍ കയറി കിടന്ന് കോളേജ് വിദ്യാർത്ഥിനിക്ക് നേരെ നോക്കിയിരുന്ന് സ്വയം ഭോഗം ചെയ്യുകയായിരുന്നു. പരിഭ്രമിച്ച് പോയ പെണ്‍കുട്ടി സമീപ കംപാർട്ട്മെന്റില്‍ നിന്ന് ആളുകളെ കൂട്ടി എത്തിയപ്പോഴേയ്ക്കും ഇയാള്‍ കടന്നുകളഞ്ഞിരുന്നു. ഇയാളുടെ പ്രവർത്തിയുടെ വീഡിയോ സഹിതമാണ് റെന ഫാത്തിമയുടെ വീഡിയോ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാവരും വീഡിയോ എടുക്കുന്നത് വൈറല്‍ ആവാൻ വേണ്ടിയല്ലെന്നും നിരന്തരം ഇത്തരം അനുഭവങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും റെന വീഡിയോയില്‍ പറയുന്നു. റെനയ്ക്ക് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ ദുരനുഭവം വെളിവാക്കി സന്ദേശമയച്ചത്. ബസില്‍ ദുരനുഭവം നേരിട്ടുവെന്ന യുവതിയുടെ വീഡിയോയ്ക്ക് പിന്നാലെ ദീപക് ആത്മഹത്യ ചെയ്തതും ഷിംജിത അറസ്റ്റിലായതിനും പിന്നാലെ കാര്‍ഡ് ബോര്‍ഡ് കെട്ടി നടന്നവരും മുള്‍ച്ചെടി കെട്ടി നടന്നവരും കമ്പിവേലി ചുറ്റി നടന്നവരും ഇത് കാണണമെന്നാണ് റെന ഫാത്തിമ പറയുന്നത്.
സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടുന്ന അതിക്രമം തമാശയല്ലെന്നും ഇങ്ങനെയുള്ള വേട്ടക്കാരെ തുറന്ന് കാട്ടേണ്ടതുണ്ടെന്നും വീഡിയോ പുറത്ത് വിട്ടതിന്റെ പേരില്‍ എന്ത് നടപടിയുണ്ടായാലും അത് നേരിടാൻ തയ്യാറാണെന്നും റെന ഫാത്തിമ വീഡിയോയില്‍ വിശദമാക്കുന്നത്. ഇത്തരം അക്രമികളുടെ മുഖം മറയ്ക്കേണ്ട ആവശ്യമില്ലെന്നും ഇയാളെപ്പോലെയുള്ളവര്‍ അത് അര്‍ഹിക്കുന്നില്ലെന്നും റെന വിഡീയോയില്‍ പറയുന്നുണ്ട്.


