തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവം

തിരുവല്ല: തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം ഞായറാഴ്ച ആരംഭിക്കും. ശിവരാത്രി ദിനം വരെ കാലദോഷത്തിനും ലോക നന്മയ്ക്കായും ഭക്തജന പങ്കാളിത്തത്തോടെ നടക്കുന്ന യജ്ഞം രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ നടക്കും.
ശിവരാത്രി ദിനത്തിൽ രാവിലെ 7.30ന് ശ്രീബലി, വൈകിട്ട് 5ന് ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് കെട്ടുകാഴ്ച, വൈകിട്ട് 6ന് കാഴ്ച ശ്രീബലി, സേവ, 8ന് ഭജൻസ്, രാത്രി 10ന് നാടകം 19ന് പുലർച്ചെ 1.30ന് തൃക്കവിയൂർ മഹാശിവരാത്രി വിളക്ക് എന്നിവയും നടക്കും.
പ്രസിഡന്റ് ഒ കെ മുരളീധരൻ നായർ , സെക്രട്ടറി കെ എസ് അനീഷ് കുമാർ , വൈസ് പ്രസിഡൻ്റ് സി കെ സഹദേവൻ , ജോ. സെക്രട്ടറി അഭിജിത് സദാശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്രോപദേശക സമിതിയും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നാണ് ആഘോഷങ്ങൾ നടത്തുന്നത്.

Hot Topics

Related Articles