തിരുവനന്തപുരം വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിലെ നാട്യോത്സവം ഡാൻസ്ഫെസ്റ്റിൽ വിസ്മയം തീർത്ത് ചൗ, മയൂര നൃത്താവിഷ്കാരങ്ങൾ

തിരുവനന്തപുരം: നടനത്തിനും നാട്യത്തിനും ദേശവേഷങ്ങൾ തടസമല്ലെന്നും ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങൾ സൃഷ്ടിക്കുകയാണ് കലസൃഷ്ടിയെന്നും പറഞ്ഞുവയ്ക്കുന്നു ചൗ, മയൂര നൃത്താവിഷ്കാരങ്ങൾ. വട്ടിയൂർക്കാവ് ഗുരുഗോപിനാഥ് നടന കേന്ദ്രത്തിൽ നടക്കുന്ന നാട്യോത്സവം ഡാൻസ് ഫെസ്റ്റിലാണ് ചാവു, മയൂര നൃത്തയിനങ്ങൾ അരങ്ങേറിയത്.
ആയോധനവും നാടോടി പാരമ്പര്യവുമുള്ള ഒരു അർദ്ധ ക്ലാസിക്കൽ ഇന്ത്യൻ നൃത്തമാണ് ചൗ നൃത്തം.പശ്ചിമ ബംഗാളിലെ പുരുലിയ ഛൗ, ജാർഖണ്ഡിലെ സെറൈകെല്ല ചൗ, ഒഡീഷയിലെ മയൂർഭഞ്ച് ചൗ എന്നിവിടങ്ങളിൽ പ്രചുരപ്രചാരം നേടിയ ഈ നൃത്ത ഇനം നാട്യോത്സവത്തിൽ ശ്രദ്ധേയമായി.

ഗുരു ഗോപിനാഥ് നടന ഗ്രാമത്തിന്റെ അഞ്ചാം ദിനത്തിൽ പദ്മശ്രീ ശഷധർ ആചര്യ അവതരിപ്പിച്ച രാത്രി ചന്ദ്ര ഭംഗ് എന്നാ ചാവു നൃത്താവിഷ്‌ക്കാരം ആസ്വാദക ശ്രദ്ധപിടിച്ചു പറ്റി.
കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തിന്റെ കാലഘട്ടത്തിൽ നിന്നാണ് മയൂർ നൃത്തം (നൃത്യ) വരുന്നത്. ഉത്തർപ്രദേശിലെ ബ്രജ് മേഖലയുടേതാണ് ഈ നൃത്തം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാധ, ഒരു ചെറിയ വേർപിരിയലിനുശേഷം കൃഷ്ണനെ തേടി, മോർകുടി പവലിയനിൽ കൃഷ്ണൻ തന്റെ കിരീടത്തിൽ തൂവലുകൾ ധരിച്ചിരിക്കുന്ന മയിലുകളെ കണ്ട് സ്വയം ആശ്വസിപ്പിക്കാൻ തീരുമാനിക്കുന്നു. കൃഷ്ണൻ അവളുടെ മനസ്സ് ദൂരെ നിന്ന് അറിയുന്നു, കളിയായി മയിലുകൾ അപ്രത്യക്ഷമാകുകയും രാധയെ അസ്വസ്ഥയാക്കുകയും ചെയ്യുന്നു. അവൻ ഒടുവിൽ രാധയുടെ അപേക്ഷയ്ക്ക് വഴങ്ങുകയും തന്റെ പ്രിയതമയ്‌ക്കൊപ്പം നൃത്തം ചെയ്യാൻ ഒരു മയിലിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതായിരുന്നു മയൂര നൃത്തത്തിന്റെ ഇതിവൃത്തം. ഭാവവന പുനീതും സംഘവും അവതരിപ്പിച്ച മയൂർ നൃത്തം വേദയിലെ വിസ്മയക്കാഴ്ചയായി.


Hot Topics

Related Articles