ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ മൂന്നു ലോകങ്ങളെയും തിരിച്ചറിയുന്നവർ: കുര്യാക്കോസ് മാർ ക്ലീമിസ്

പത്തനംതിട്ട. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ മൂന്ന് ലോകങ്ങളെയും തിരിച്ചറിയുന്നവർ ആണെന്നും ചരിത്രത്താളുകളിൽ അവർ എക്കാലവും സ്മരിക്കപ്പെടുന്നവരായിക്കുമെന്നും ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് പ്രസ്താവിച്ചു. പി എൻ പണിക്കർ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് എം സംസ്‌കാര വേദി ജില്ലാ കമ്മിറ്റി കിടങ്ങന്നൂർ കരുണാലയ അമ്മവീട്ടിൽ സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണ സമ്മേളനവും പുസ്തക വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗ്ഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് തോമസ് മാത്യു ഇടയാറന്മുള, പത്രപ്രവർത്തക യൂണിയൻ ദേശീയ കമ്മിറ്റി അംഗം ബാബു തോമസ്, കേരള കോൺഗ്രസ് എം ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് കുരിയൻ മടക്കൽ, വേദി ജില്ലാ പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു, സെക്രട്ടറി ബിജു നൈനാൻ, കരുണാലയം ചെയർമാൻ അബ്ദുൽ അസീസ്, കവി അടൂർ രാമകൃഷ്ണൻ, തോമസ് കുന്നത്ത്, സോമൻ താമര ചാലിൽ, ഭരത് വാഴുവേലിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles