‘മഹാരാജാസ് കോളേജിൽ 20 മാസത്തെ പ്രവർത്തി പരിചയം’; വിദ്യ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡേറ്റയിലെ വിവരങ്ങൾ പുറത്ത്

പാലക്കാട്: മഹാരാജാസ് കോളേജിൽ നിന്ന് പ്രവർത്തിപരിചയം ഉണ്ടെന്ന് കാണിച്ചു കൊണ്ട് വിദ്യ ഹാജരാക്കിയ ബയോഡാറ്റയിലെ വിവരങ്ങൾ പുറത്ത്. സ്വയം സാക്ഷ്യപെടുത്തിയ ബയോഡാറ്റയിൽ മഹാരാജാസിൽ 20 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, വിദ്യയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അട്ടപ്പാടി കോളേജില്‍ വിദ്യ അഭിമുഖത്തിന് കാറില്‍ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ണാര്‍ക്കാട് രജിസ്ട്രേഷനുള്ള ഈ കാര്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles