മൂന്നാം ട്വൻ്റി 20 : ഓസീസിന് എതിരെ ഇന്ത്യയ്ക്ക് വിജയം : പരമ്പരയിൽ ഒപ്പത്തിനൊപ്പം

ഹോബാർട്ട് : ഓസീസിന് എതിരായ മൂന്നാം ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. സ്കോർ : ഓസ്ട്രേലിയ – 186/6. ഇന്ത്യ – 188/5. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ഇന്ത്യൻ സ്ക്വാഡിൽ മടങ്ങിയെത്തിയ ഇടം കയ്യൻ പേസർ അർഷദീപ് ആക്രമണം അഴിച്ച് വിട്ടു. ആദ്യ ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ (6) വീഴത്തി അർഷദീപ്. രണ്ടാം ഓവറിൻ്റെ മൂന്നാം പന്തിൽ ഇൻഗി സിനെയും (1) അർഷദീപ് പറഞ്ഞു വിട്ടു.

Advertisements

പിന്നീട് മിച്ചൽ മാർഷും (10) , ടിം ഡേവിഡും (74) ചേർന്ന് നടത്തിയ പ്രതിരോധം ആണ് ഓസീസിനെ മികച്ച സ്കോറിൽ എത്തിച്ചത്. സ്റ്റോണിസ് (39 പന്തിൽ 64) , മാറ്റ് ഷോട്ട് (15 പന്തിൽ 26) എന്നിവർ ചേർന്ന് 200 ന് അടുത്ത് ഓസീസിനെ എത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അർഷദീപ് മൂന്നും , വരുൺ ചക്രവർത്തി രണ്ടും , ശിവം ദുബൈ ഒരു വിക്കറ്റും നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമ്മ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 16 പന്തിൽ 25 റൺ എടുത്ത് അഭിഷേക് മടങ്ങി. പിന്നാലെ ശുഭ്മാൻ ഗില്ലും (15) വീണു. എന്നാൽ , സൂര്യ കുമാർ യാദവ് (24) , തിലക് വർമ്മ (29) എന്നിവർ ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. അക്സർ പട്ടേലും (17) , വാഷിംഗ്ടൺ സുന്ദറും (49) , ജിതേഷ് ശർമയും ചേർന്ന് (22) അതിവേഗം ഇന്ത്യൻ വിജയം പൂർത്തിയാക്കി. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ വിജയമായി. പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

Hot Topics

Related Articles