വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

പാലക്കാട്: പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഷണ്മുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്. ഇവർ കോയമ്പത്തൂർ സ്വദേശികളാണ്. കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Hot Topics

Related Articles