ഷൈനി ഫ്രാൻസിസ് ജോർജിന്റെയും പ്രൊഫ. റോസമ്മ സോണിയുടെയും നേതൃത്വത്തിൽ യു.ഡി.എഫ് വനിതാ സ്‌ക്വാഡ് ആരംഭിച്ചു

ഏറ്റുമാന്നൂർ: കോട്ടയം ലോക്സഭാ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജിന്റെ ഭാര്യ ഷൈനി ഫ്രാൻ‌സിസി ന്റെയും ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണിയുടെയും നേതൃത്വത്തിൽ വനിതാ ജനപ്രതിനിധികളുടെയും യു.ഡി.എഫ് വനിതാ നേതാക്കളുടെയും സംയുക്ത സ്‌ക്വാഡിന്റെ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം നിർവഹിച്ചു.

ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ്‌ അഞ്ജു മനോജ്‌, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി,ആൻസ് വർഗീസ്, സവിധ ജോമോൻ, വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികളായ ഫസീന സുധീർ,സുനിത ബിനു, ദീപ ജോസ്, കൊച്ചു റാണി നീണ്ടൂർ, ത്രേസ്യാമ്മ കുടമാളൂർ, ഐസി സാജൻ, ഷിമി സജി, ജിജി. കെ. തോമസ്, ബിജി മോൾ സാബു എന്നിവർ ഏറ്റുമാന്നൂർ നിയോജകമണ്ഡലത്തിലെ വിവിധ മേഖലയിൽ വനിതാ സ്‌ക്വാഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഷൈനി ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വനിതാ സ്‌ക്വാഡ് പ്രവർത്തനവും ഓട്ടോറിക്ഷ ചിഹ്നം ക്യാമ്പയിനിങ്ങും നടത്തുമെന്നു പ്രൊഫ ഡോ. റോസമ്മ സോണി അറിയിച്ചു.

Hot Topics

Related Articles