ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: മാലൂർ സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി. മാലൂർ ഉരുവച്ചാലിലെ ഖാദറിൻ്റെ മകൻ ബഷീറിനെ (46)യാണ് എസ്.ഐ.എൻ.പി.രാഘവനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെശിവപുരം ടൗണിൽ വെച്ചാണ് കെ.എൽ.78.എ.1050 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 2.8 ഗ്രാം ഹാഷിഷ് ഓയിലുമായി പ്രതി പിടിയിലായത്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

Hot Topics

Related Articles