ഉഴവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന മെയ് 26 നും 29 നും 

കോട്ടയം: ഉഴവൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന  മേയ് 26,29 തീയതികളിൽ രാവിലെ ഒൻപതിന് കുറവിലങ്ങാട് ഡീ പോൾ പബ്ലിക് സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. സ്‌കൂൾ, കോളജ് വാഹനങ്ങൾ അന്ന് പരിശോധനയ്ക്കായി എത്തിക്കണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. വാഹനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമുള്ള ബോധവത്കരണ ക്ലാസ്സും നേത്രപരിശോധനാ ക്യാമ്പും 30ന് കുര്യനാട് ചാവറ സി.എം.ഐ പബ്ലിക് സ്‌കൂളിൽ വച്ച് നടത്തും.

Advertisements

Hot Topics

Related Articles