വന്ധ്യത ചികിത്സക്കിടെ ഡോക്ടര്‍ രഹസ്യമായി ബീജം വിറ്റു : 34 വർഷം മുൻപ് നടന്ന സംഭവത്തിൽ പരാതിയുമായി യുവതി

വാഷിങ്ടണ്‍: വന്ധ്യത ചികിത്സക്കിടെ ഡോക്ടര്‍ രഹസ്യമായി ബീജം തന്റെ ഗര്‍ഭപാത്രത്തില്‍ കുത്തിവെച്ചുവെന്ന് പരാതിപ്പെട്ട് യു.എസ് യുവതി. 34 വര്‍ഷം മുമ്ബ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ 67 വയസുള്ള ഷാരോണ്‍ ഹയസ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. സ്പൊകാനെ കൗണ്ടി സുപ്പീരിയര്‍ കോടതിയിലാണ് ഷാരോണ്‍ പരാതി നല്‍കിയത്. വാഷിങ്ടണനിലെ സ്പോകനില്‍ നിന്നുള്ള ഗൈനക്കോളജിസ്റ്റായ ഡോ. ഡേവിഡ് ആര്‍. ക്ലെപൂളിന്റെ അടുത്താണ് ഇവര്‍ ചികിത്സ തേടിയിരുന്നത്. കുട്ടികളുണ്ടാവാൻ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് ഷാരോണും ഭര്‍ത്താവും ചികിത്സക്കെത്തിയത്. അജ്ഞാതനായ ഒരാളായിരുന്ന ബീജം നല്‍കിയത്. ദാതാവിന്റെ കാര്യത്തില്‍ മുടി, കണ്ണിന്റെ നിറം എന്നിവ അടിസ്ഥാനമാക്കി ചില നിര്‍ബന്ധങ്ങളും ഷാരോണ്‍ മുന്നോട്ട് വെച്ചിരുന്നു. ജനിതക പരിശോധനക്ക് വിധേയമാക്കി മാത്രമേ ദാതാവിനെ തെരഞ്ഞെടുക്കുകയുള്ളൂ എന്ന് ഡോക്ടര്‍ ഉറപ്പുനല്‍കിയെന്നും ഷാരോണ്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisements

ഓരോ ചികിത്സക്കും ഡോക്ടര്‍ 100 ഡോളര്‍ വെച്ചാണ് ഫീസ് വാങ്ങിയത്. ഈ പൈസ ബീജം ദാനം ചെയ്യുന്ന മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. 33 വര്‍ഷം വരെ ഡോക്ടര്‍ തന്നെയാണ് ബീജദാതാവെന്ന കാര്യം ആരും അറിഞ്ഞില്ല. വന്ധ്യത ചികിത്സ വഴി ജനിച്ച ഷാരോണിന്റെ മകള്‍ ബ്രിയന്ന ഹായസ്(33) ബയോളജിക്കല്‍ പിതാവിനെ കണ്ടെത്താൻ ഡി.എൻ.എ പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വെബ്സൈറ്റിലാണ് ഡി.എൻ.എ ടെസ്റ്റിനായുള്ള വിവരങ്ങള്‍ നല്‍കിയത്. തുടര്‍ന്ന് ഡോക്ടര്‍ ഡേവിഡ് ആര്‍. ക്ലെപൂള്‍ ആണ് പിതാവെന്ന് ബ്രിയന്ന മനസിലാക്കി. മറ്റൊരു ഞെട്ടിക്കുന്ന സത്യം കൂടി ബ്രിയന്ന കണ്ടെത്തി. തനിക്ക് ചുരുങ്ങിയത് 16 അര്‍ധസഹോദരങ്ങള്‍ കൂടിയുണ്ടെന്നാണ് ബ്രിയന്ന മനസിലാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചികിത്സ തേടിയ മറ്റേതെങ്കിലും സ്ത്രീകള്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. തീര്‍ച്ചയായും ഇത് ഒരു ഐഡന്റിറ്റി ക്രൈസിസ് ആണ്. എന്റെ ജീവിത കാലംമുഴുവൻ ഇക്കാര്യം എന്നില്‍ നിന്ന് മറച്ചുവെക്കപ്പെട്ടു. എന്റെ അമ്മയെ ഓര്‍ത്ത് എനിക്ക് വലിയ ആഘാതം വന്നു. ഞാൻ അയാളുടെ ചെയ്തികളുടെ അനന്തരഫലമാണല്ലോ എന്നോര്‍ത്ത് ഉറക്കം നഷ്ടമായി.-എന്നാണ് ബ്രിയന്ന പ്രതികരിച്ചത്.

Hot Topics

Related Articles