വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റത് നാൽപ്പതോളം കാറുകൾ; കല്ലറ സ്വദേശിയായ സംഘത്തലവൻ കോടതിയിൽ കീഴടങ്ങി

കടുത്തുരുത്തി : നാൽപ്പതോളം കാറുകൾ വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റ കേസിൽ സംഘത്തലവൻ കോടതിയിൽ കീഴടങ്ങി. സംഘത്തിന്റെ തലവൻ കല്ലറ സ്വദേശി കെ.വി.അജിമോനാണ് (45) വൈക്കം കോടതിയിൽ കീഴടങ്ങിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പൊലീസ് തിര ച്ചിൽ ഊർജിതമാക്കിയതോടെയാണ് പ്രതി കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Advertisements

അജിമോനെതിരെ കടുത്തുരുത്തി, കുറവിലങ്ങാട്, ഏറ്റുമാനൂർ, ഗാന്ധിനഗർ പൊലീസ് സ്റ്റേഷ നുകളിൽ കേസുകളുണ്ട്. നാൽപതിലധികം കാറുകൾ വാടക യ്‌ക്കെടുത്തു മറിച്ചുവിറ്റെന്നാണു പരാതി. കല്ലറ പഞ്ചായത്തംഗവും ബി ജെപി നേതാവുമായ കൽപകശേരിയിൽ ജോയി കെ. ജോസഫിന്റെ കാർ ആശുപത്രി ആവശ്യത്തിന് എന്ന പേരിൽ അജി മോൻ വാടകയ്ക്ക് കൊണ്ടു പോയിരുന്നു. കാർ തിരികെ നൽകാത്തതിനെ തുടർന്നു കടുത്തുരുത്തി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണു കൂടുതൽപേർ പരാതിയുമായി എത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ തട്ടിയെടുത്ത കാറുകളെപ്പറ്റി വിവരം ലഭിക്കുകയുള്ളുവെന്നു വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് പറഞ്ഞു.

Hot Topics

Related Articles