പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് റിട്ട. അധ്യാപകന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് വയോധികന് ദാരുണാന്ത്യം. മുതുതല അഴകത്തുമന ദാമോദരന്‍ നമ്പൂതിരിയാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. മുതുതല എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍ നമ്പൂതിരി.

Hot Topics

Related Articles