വനിതാ വിപണന കേന്ദ്രത്തിൽ കാൻറീൻ : കടമുറികളുടെ ലേലം  നവംബർ 22ന്

ഉഴവൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ, ബ്ലോക്ക് ആസ്ഥാനത്തുള്ള വനിതാ വിപണന കേന്ദ്രത്തിൽ കാൻറീൻ നടത്തിപ്പിനായുള്ള കടമുറികളുടെ ലേലം 2023 നവംബർ 22ന് ബുധനാഴ്ച  രാവിലെ 11.00 മണിക്ക് ബ്ലോക്ക് ഓഫീസിൽ വച്ച് നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 1000 (ആയിരം) രൂപ നിരതദ്രവ്യം മുൻകൂറായി അടച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. കൊട്ടേഷൻ സമർപ്പിക്കുന്ന പക്ഷം, അന്നേദിവസം രാവിലെ 10.30ന് മുമ്പ്  ഏൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഉഴവൂർ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 9447906880, 04822 230254

Advertisements

Hot Topics

Related Articles