തറപ്പേൽ – രാമകൃഷ്ണൻ നായർ മെമ്മോറിയൽ റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾ തുടങ്ങി 

കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്ത് ഒമ്പതാംവാർഡിലെ തറപ്പേൽ – രാമകൃഷ്ണൻ നായർ മെമ്മോറിയൽ റോഡിന്റെ നിർമ്മാണ പ്രവർത്തങ്ങൾ തുടങ്ങി. റോഡിന്റെ കോൺഗ്രീറ്റ് പണികൾ കഴിഞ്ഞ ദിവസം വാർഡ് മെമ്പർ രമ രാജു ഉദ്ഘാടനം ചെയ്തു.   പണി പൂർത്തിയാവുമ്പോൾ ഇരുപതോളം കുടുംബങ്ങൾക്ക് റോഡ്‌ ഉപകാരപ്പെടും. കാളികാവ് ദേവീക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി എസ് ആർ ഷിജോ സൗജന്യമായി നൽകിയ സ്ഥലത്ത് കൂടെയാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുള്ള റോഡ്‌ പണി നടക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അഞ്ചുലക്ഷം രൂപയാണ് റോഡിന് അനുവദിച്ചിട്ടുള്ളത്. സൗജന്യമായി നൽകിയ സ്ഥലത്ത് പകൽ വീടിന്റെ നിർമാണ പ്രവർത്തനങ്ങളും ഉടൻ തന്നെ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

Hot Topics

Related Articles