അടുക്കളയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാലാണ് നിങ്ങള്‍ക്ക് ഗുണം ലഭിക്കുക? വാസ്‌തുശാസ്ത്ര പ്രകാരം പറയുന്നത്…

പാചകത്തിനുള്ള സാധനങ്ങളും പാത്രങ്ങളും ഉള്‍പ്പെടെ ധാരാളം വസ്‌തുക്കള്‍ നമ്മള്‍ അടുക്കളയില്‍ സൂക്ഷിക്കാറുണ്ട്. സ്ഥല പരിമിധിയും ഉപയോഗിക്കാനുള്ള സൗകര്യവും കണക്കിലെടുത്താവും ഇവ വയ്‌ക്കാറുള്ളത്. എന്നാല്‍, ഈ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ദിശ ശരിയല്ലെങ്കില്‍ പല തരത്തിലുള്ള ദോഷങ്ങളും കുടുംബത്തെ തേടിയെത്തുമെന്നാണ് വാസ്‌തു ശാസ്ത്രത്തില്‍ പറയുന്നത്. അടുക്കളയില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാലാണ് നിങ്ങള്‍ക്ക് ഗുണം ലഭിക്കുക എന്ന് നോക്കാം.

വാസ്‌തുശാസ്ത്ര പ്രകാരം നിങ്ങളുടെ വീട്ടില്‍ അടുക്കളയിലേക്കുള്ള വാതില്‍ കിഴക്ക്, വടക്ക്, പടിഞ്ഞാറ് ഭാഗത്തേക്ക് ആയിരിക്കണം. ഒരു കാരണവശാലും കറുപ്പ് നിറത്തിലുള്ള പെയിന്റ് അടുക്കളയ്‌ക്ക് കൊടുക്കരുത്. പകരം പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങള്‍ നല്‍കാവുന്നതാണ്. വാസ്‌തുശാസ്ത്രപ്രകാരം ഇത് കുടുംബത്തിന് ഗുണം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടക്ക് – കിഴക്ക് ദിശയില്‍ വേണം സിങ്കും പൈപ്പും വയ്‌ക്കാൻ. സിങ്ക് ഒരിക്കലും സ്റ്റൗവിന് സമീപം വയ്‌ക്കരുത്. ജലവും അഗ്നിയും വിപരീത ഘടകമായതിനാലാണ് ഇങ്ങനെ ചെയ്യരുതെന്ന് പറയുന്നത്. അതുപോലെ തെക്ക് – കിഴക്ക് ദിശയിലായി വേണം മൈക്രോ വേവ് ഓവൻ, ഗ്രൈൻഡർ, മിക്‌സി പോലുള്ള സാധനങ്ങള്‍ വയ്‌ക്കാൻ.

അടുപ്പ് എപ്പോഴും കിഴക്ക് ഭാഗത്തേക്ക് വേണം വയ്‌ക്കാൻ. അടുപ്പില്‍ പാചകം ചെയ്യുന്ന വ്യക്തി കിഴക്ക് ഭാഗത്തേക്ക് വേണം നോക്കാൻ. ഈ ഭാഗത്തേക്കാണ് അഗ്നിയുടെ ദിശ. അതിനാല്‍ ഈ ഭാഗത്ത് തന്നെ അടുക്കള നിർമിക്കാൻ ശ്രമിക്കുക. മാത്രമല്ല, അരി, ഗോതമ്ബ് പോലുള്ള ധാന്യങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് തെക്ക് വശത്തേക്കോ പടിഞ്ഞാറ് വശത്തായോ വേണം വയ്‌ക്കാൻ. മാത്രമല്ല, ഇവ ഒരിക്കലും വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ വയ്‌ക്കാൻ പാടില്ല.

Hot Topics

Related Articles