തിരുവനന്തപുരം :കേരള സർവകലാശാല സിൻഡിക്കറ്റ് യോഗത്തിന്റെ മിനിട്സ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ വ്യാജമായി തിരുത്തിയെന്നാരോപിച്ച് ഇടതു സിൻഡിക്കറ്റ് അംഗം പൊലീസിൽ പരാതി നൽകി.സെപ്റ്റംബർ 2ന് ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ, റജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ അംഗീകരിച്ചതായും, പകരം ചുമതല ജോയിന്റ് റജിസ്ട്രാർ രശ്മമിക്ക് നൽകിയതായും മിനിട്സിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, റജിസ്ട്രാറുടെ സസ്പെൻഷൻ വിഷയത്തിൽ കോടതി പരിഗണനയിലായതിനാൽ അത്തരമൊരു തീരുമാനം യോഗം എടുത്തിട്ടില്ലെന്നതാണ് പരാതിയുടെ അടിസ്ഥാന വാദം.
സിൻഡിക്കറ്റ് അംഗമായ ഡോ. ലെനിൻ ലാൽ നൽകിയ പരാതിയിൽ, “വൈസ് ചാൻസലർ വ്യാജമായി മിനിറ്റ്‌സ് തയ്യാറാക്കി. ഇതിൽ വഞ്ചനയും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ട്” എന്നും വ്യക്തമാക്കുന്നു.വൈസ് ചാൻസലർക്കും അന്ന് റജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ഡോ. മിനി കാപ്പനും എതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയത്.