നയപ്രഖ്യാപനപ്രസംഗത്തിനെതിരെ പ്രതിപക്ഷം; പല യാഥാര്‍ത്ഥ്യവും മറച്ചുവെച്ചു

തിരുവനന്തപുരം:ചരിത്രത്തിലെ ഏറ്റവും മോശമായ നയപ്രഖ്യാപന പ്രസംഗമാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഗവര്‍ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.സര്‍ക്കാരുമായുള്ള ഒത്തുതീർപ്പിന്‍റെ ഫലമാണ് ഈ നയപ്രഖ്യാപന പ്രസംഗം.

പ്രസംഗത്തിൽ കേന്ദ്രത്തിന് തലോടൽ.പ്രസംഗത്തിൽ വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണുള്ളത്.സാമ്പത്തിക സ്ഥിതി ഭദ്രം എന്നത് ചിരിപ്പിക്കുന്ന പ്രസ്താവനയാണ്.ഗവർണറെ കൊണ്ട് ഇത് പറയിച്ചു.ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.ആ യാഥാർഥ്യത്തെ മറച്ചുവച്ചുവെന്ന് സതീശന്‍ പരിഹസിച്ചു

Hot Topics

Related Articles