എയ്ഡഡ് കോളേജ് അനുവദിച്ചത് സ്വാഗതാർഗം : വീരശൈവ മഹാസഭ

കോട്ടയം : വീരശൈവർക്ക് എയ്ഡഡ് കോളേജുകൾ അനുവദിച്ച നടപടിയെ ആൾ ഇന്ത്യ വീരശൈവ മഹാസഭ സംസ്ഥാന പ്രതിനിധി സമ്മേളനംസ്വാഗതം ചെയ്തു. സഭയുടെ ദീർഘകാലമായ ആവശ്യമാണ് നടപ്പിലായതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് ടി.പി കുഞ്ഞുമോൻ അഭിപ്രായപ്പെട്ടു.ജാതി സെൻസസ് നടപ്പിലാക്കികേരളത്തിലെ വീരശൈവർക്ക് പ്രത്യേക സംവരണവും പ്രാതിനിധ്യവും നൽകണമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച് മഹാസഭ ദേശീയ സെക്രട്ടറി എച്ച്.എം രേണുക പ്രസന്ന അഭിപ്രായപ്പെട്ടു.ബസവേശ്വര തത്വങ്ങൾ, ഡിഗ്രി പിജി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ജയന്തി ദേശീയ അവധിയാക്കണമെന്നുംസമ്മേളനം ആവശ്യപ്പെട്ടു. കോട്ടയത്ത് കിത്തൂർ റാണി ചെന്നമ്മ നഗറിൽ ചേർന്ന സമ്മേളനത്തിൽ സീനിയർ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി മധുസൂദനൻ പിള്ള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.വിനോദ് റിപ്പോർട്ടും ട്രഷറർ പി.എസ് ലീലാമ്മ കണക്കും അവതരിപ്പിച്ചു.സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി സി.കെ സരസ്വതി പതാക ഉയർത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.