പാലാ : സ്കൂൾ വാർഷികവും സ്നേഹവീട് താക്കോൽദാനവും നടത്തി.
വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിൻ്റെ വാർഷികവും,കുട്ടികൾ നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻറെ താക്കോൽദാനവും അഡ്വ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. മാനേജർ ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു സംസാരിച്ചു. മുഖ്യപ്രഭാഷണം നിർവഹിച്ച കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഇന്നത്തെ കാലത്തെ വിദ്യാഭ്യാസ രീതികളെക്കുറിച്ചും കുട്ടികളിൽ മൂല്യങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കുകയുണ്ടായി. യുവ എഴുത്തുകാരൻ പ്രസീദ് ബാലകൃഷ്ണൻ കുട്ടികളോട് നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിലൂടെ നമുക്കെല്ലാവർക്കും ഓരോ സൂപ്പർ ഹീറോസ് ആയി മാറുവാൻ സാധിക്കും എന്ന് പറയുകയുണ്ടായി.
രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ലിസമ്മ മത്തച്ചൻ, വാർഡ് മെമ്പർ രജിത ടി ആർ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഡോണ എസ് എച്ച്, സിസ്റ്റർ തെരേസ് കോയിപ്പുറം, സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ, കേണൽ കെ എൻ വി ആചാരി, ജോസ് പുറവക്കാട്ട് , ടെൽജി ജോമോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.