പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു : ഗുണ്ടാ നേതാവ് അലോട്ടിയടക്കം ആറു പേർക്ക് പതിനേഴര വർഷം കഠിന തടവ്

കോട്ടയം: പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച കേസിൽ ഗുണ്ടാ നേതാവ് അലോട്ടിയടക്കം ആറു പേർക്ക് വിവിധ വകുപ്പുകളിലായി പതിനേഴര വർഷം കഠിന തടവും 25000 രൂപ പിഴയും. വിവിധ വകുപ്പുകളിലായി ലഭിച്ച ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ഫലത്തിൽ അഞ്ച് വർഷമാകും ശിക്ഷ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ ജെയ്സ്മോൻ ജേക്കബ് (അലോട്ടി – 31) , ആർപ്പൂക്കര ചക്കിട്ടപറമ്പിൽ വീട്ടിൽ അഖിൽരാജ് (28) , ആർപ്പൂക്കര വില്ലുന്നി പൊരുന്നകോട്ടിൽ വീട്ടിൽ ലിറ്റോ മാത്യു (26), വില്ലുന്നി പാലത്തിൽ വീട്ടിൽ ടോമി ജോസഫ് (28) , വില്ലൂന്നി തോപ്പിൽ വീട്ടിൽ ഹരിക്കുട്ടൻ സത്യൻ(25) എന്നിവരെയാണ് കോട്ടയം അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജ് ഡി. എ മനീഷ് ശിക്ഷിച്ചത്.
മൂന്നാം പ്രതി ജിബിൻ ബിനോയി വിചാരണവേളയിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്നു.

Advertisements

കോട്ടയം ജില്ലയിലെ കഞ്ചാവ് വിതരണത്തിന്റെ പ്രധാന കണ്ണിയായ അലോട്ടിയുടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് റെയ്ഡ് നടത്താൻ എത്തിയ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടറായിരുന്ന രാജേഷ് ബി ചിറയത്തിനെയും സംഘത്തെയും മുളക് സ്പ്രേ അടിച്ച് മാരകായുധങ്ങളുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് പ്രതികൾക്ക് വർഷം തടവ് വിധിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2018 മെയ് എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്തുള്ള ഒന്നാംപ്രതി അലോട്ടിയുടെ വീട് പരിശോധനയ്ക്ക് എത്തിയ ഏറ്റുമാനൂർ എക്സൈസ്ഇൻസ്പെക്ടർ രാകേഷ് ബി ചിറയാത്തിനെയും സംഘത്തിനെയും ആണ് പ്രതികൾ മുളക് സ്പ്രേ മുഖത്തടിച്ച് ആക്രമിച്ച് പരിക്കേപിച്ച ശേഷം രക്ഷപ്പെട്ടത്. കുറ്റകരമായി ആയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചതിൽ ഇന്ത്യൻ ശിക്ഷാനിയമം 328,323 , 332, 143 , 147, 148, 149, 201 എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്ക് 17വർഷവും 6 മാസത്തേക്കും തടവും 25000 രൂപ പിഴയും വിധിച്ചത് .ഗാന്ധിനഗർ അഡീഷണൽ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ . ആർ ഹരികുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സണ്ണി ഡേവിഡ്, അഡ്വ: ധനുഷ് ബാബു, അഡ്വ: സിദ്ധാർത്ഥ് എസ് എന്നിവർ ഹാജരായി.

Hot Topics

Related Articles