പരീക്ഷകളുടെ സൌജന്യ പരിശീലനം അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിച്ചുവരുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പട്ടികജാതി /പട്ടികവർഗ്ഗ /മറ്റ് അർഹരായ/മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി/പ്ലസ് ടൂ അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി / ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ നാലിനു മുൻപായി അപേക്ഷ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ: 0484-2623304,6282858374.

Advertisements

Hot Topics

Related Articles