വേണാടിൽ ശ്വാസം മുട്ടി തലകറങ്ങി ആരും വീഴേണ്ട; രാവിലെ ട്രെയിൻ യാത്രയ്ക്ക് ആശ്വാസമായി കോട്ടയത്ത് മെമ്മു വരുന്നു

കോട്ടയം: കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ പുതിയ മെമു ഏഴാം തീയതി മുതൽ ഓടിത്തുടങ്ങുമെന്ന് എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ് എന്നിവർ അറിയിച്ചു. എന്നാൽ അന്തിമതീരുമാനമായില്ലെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. വേണാട്, പാലരുവി എക്‌സ് പ്രസുകളിലെ തിരക്ക് ഒഴിവാക്കാൻ ഇതിനിടയിലുള്ള സമയത്താകും മെമു ഓടുക.

Advertisements

രാവിലെ 6.15-ന് കൊല്ലത്തുനിന്ന് ആരംഭിച്ച് കോട്ടയംവഴി എറണാകുളം ജങ്ഷനിൽ 9.35-ന് എത്തുന്ന വിധത്തിലാണ് സർവീസ്. തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് സർവീസ് അവസാനിപ്പിക്കും. തിങ്കൾ മുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചു ദിവസമാണ് സ്‌പെഷ്യൽ മെമു സർവീസ്. ഒക്ടോബർ ഏഴുമുതൽ ജനുവരി മൂന്നുവരെ സ്‌പെഷൽ സർവീസായാണ് മെമു അനുവദിച്ചത്. ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ്. എട്ട് കാർ മെമുവാണ് അനുവദിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ ആശ്വാസം
കോട്ടയം പാതയിൽ എറണാകുളം ഭാഗത്തേക്ക് തൂത്തുക്കുടി- പാലക്കാട് പാലരുവി എക്‌സ്പ്രസ്, തിരുവനന്തപുരം- ഷൊർണൂർ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ രാവിലെയുള്ള വലിയ തിരക്കിന് ഇതോടെ പരിഹാരമാകും. വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ ബുദ്ധിമുട്ടിലായ യാത്രക്കാർക്കും ഗുണകരമാകും.

വന്ദേഭാരതിന് പിന്നാലെ കൊല്ലത്തുനിന്ന് എടുക്കുന്നതിനാൽ ഇടയ്ക്ക് പിടിച്ചിടേണ്ട ആവശ്യമില്ല. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ ആറിന് കൊല്ലത്തുനിന്ന് വിടുന്നതിനു പിന്നാലെയാണ് അവിടെനിന്ന് സർവീസ് ആരംഭിക്കുന്നത്.

വെല്ലുവിളികളെന്ന് റെയിൽവേ

പുതിയ സർവീസ് വരുമെങ്കിലും വെല്ലുവിളികൾ ഏറെയെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകുന്നു. മെമു സർവീസ് തുടങ്ങുമ്‌ബോൾ കൊല്ലത്തെ മെമു ഷെഡ് നവീകരിേക്കണ്ടതുണ്ട്. നിലവിൽ പ്രാദേശികമായ ചില എതിർപ്പുകൾമൂലം ഷെഡ് നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് പുറമേ ലോക്കോപൈലറ്റുകളുടെ ജോലിസമയം ഉൾപ്പെടെ പല ഘടകങ്ങളും അധികൃതർക്ക് വെല്ലുവിളിയാണ്.

ചർച്ചചെയ്യും

ചിങ്ങവനം, കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പിനെക്കുറിച്ച് റെയിൽവേ അധികൃതരുമായി ചർച്ചചെയ്യുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

സ്റ്റോപ്പുകൾ

ട്രെയിൻ നമ്ബർ- 06169

കൊല്ലം -എറണാകുളം ജങ്ഷൻ

കൊല്ലം.(06.15)
ശാസ്താംകോട്ട(6.85)
കരു നാഗപ്പള്ളി(06.46)
കായം കുളം (07.00)
മാവേലിക്കര (07.08)
ചെങ്ങന്നൂർ(7.19)
തി രുവല്ല ( 7.29)
ചങ്ങനാശ്ശേരി (7.38)
കോട്ടയം (7.58),ഏറ്റുമാനൂർ(8.09)
കുറുപ്പന്തറ ( 08.18)
വൈക്കം റോഡ് (08.27)
പിറവം റോഡ് (08.35)
മുളന്തുരുത്തി ( 08.46)
തൃപ്പൂണിത്തുറ (8.56)
എറണാകുളം ജങ്ഷൻ (09.35)

ട്രെയിൻ നമ്ബർ- 06170
എറണാകുളം ജങ്ഷൻ – കൊല്ലം:
എറ ണാകുളം ജങ്ഷൻ: ( 9.50 )
തൃപ്പൂണിത്തുറ(10.08.)
മുളന്തുരു ത്തി(10.19)
പിറവം റോഡ്(10.31)
വൈക്കം റോഡ് (10.89)
കുറുപ്പന്തറ (10.49 )
ഏറ്റുമാനൂർ (10.58)
കോട്ടയം (11.12)
ചങ്ങനാശ്ശേരി (11.32)
തിരുവല്ല ( 11.42)
ചെങ്ങന്നൂർ(11.52)
മാവേ ലിക്കര (12.04)
കായംകുളം (12.15)
കരുനാഗപ്പള്ളി(12.31)
ശാ സ്താംകോട്ട(12.41)
കൊല്ലം (1.30 )

Hot Topics

Related Articles