തലയില്‍ കെട്ടുണ്ടായാല്‍ തലയാവില്ല ; തലയോട് മുട്ടാന്‍ തലയിലെ കെട്ട് മതിയാവുകയുമില്ല ; ധോണിയുടെ മുന്നില്‍ ഹാര്‍ദിക്കും മുംബൈയും തോറ്റ് മടങ്ങുമ്പോള്‍

ന്യൂസ് ഡെസ്‌ക്ക് : ഈ ഐപിഎല്ലില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. തന്റെ് തെറ്റായ തീരുമാനങ്ങളും ക്യാപ്റ്റന്‍സിയും മൂലം നിരവധി ആളുകളാണ് മുംബൈ ക്യാപ്റ്റന് എതിരായി മാറിയത്.ബാറ്റിംഗില്‍ ഫിനിഷര്‍ റോളില്‍ ഇറങ്ങി പരാജയപ്പെട്ട ഹാര്‍ദിക്ക് ധോണിയെ അനുകരിക്കുവാന്‍ ശ്രമിക്കുകയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച ഹാര്‍ദിക്ക് അവിടേയും പരാജയപ്പെടുകയായിരുന്നു. 

ചെന്നൈ മുംബൈ പോരാട്ടത്തിലെ അവസാന ഓവറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹാര്‍ദിക്ക് എറിഞ്ഞ അവസാന ഓവറില്‍ നേരിട്ട മൂന്ന് പന്തുകളും അതിര്‍ത്തി വര കടത്തി സിക്‌സറിന് പായിച്ച ധോണി ആ ഓവറില്‍ നേടിയത് 20 റണ്‍സാണ് മത്സരത്തില്‍ മുംബൈ പരാജയപ്പെടുകയും ചെയ്തു. മുംബൈ പരാജയപ്പെട്ടത് ആ 20 റണ്‍സിനാണ്. രോഹിത്ത് സെഞ്ചുറി നേടിയെങ്കിലും മുംബൈ പരാജയപ്പെട്ടത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴി തെളിച്ചിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് വഴങ്ങിയ ഹാര്‍ദിക്ക് മറുപടി ബാറ്റിംഗിലും പരാജയപ്പെട്ടിരുന്നു. തലയില്‍ കെട്ടുമായി തലയെ അനുകരിക്കാന്‍ ശ്രമിച്ച ഹാര്‍ദിക്ക് ഒരിക്കല്‍ കൂടി സ്വയം കുഴി തോണ്ടി പരാജയപ്പെടുകയാണ്.

Hot Topics

Related Articles