ഇതാണ് ഡെഡിക്കേഷൻ…വീണ്ടും മേക്കോവർ ചെയ്ത് ഞെട്ടിച്ച് വിക്രം …’തങ്കലാൻ’ മേക്കിങ് വീഡിയോ

കഥാപാത്രങ്ങളിലെ പരീക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ചിയാൽ വിക്രം . വ്യത്യസ്തങ്ങളായ മേക്കോവറുകൾ നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന അസാമാന്യ പ്രതിഭ. പിതാമഹൻ, സേതു, ഐ, ദൈവതിരുമകൻ തുടങ്ങിയ ചിത്രങ്ങൾ എല്ലാം ഇതിന് ഉദാഹരണങ്ങൾ മാത്രം.

Advertisements

പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിൽ പുതിയ മേഘവർ നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വിക്രം . 57 വയസ്സ് തികയുന്ന അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് തങ്കലാനിൽ വിക്രത്തിന്റെ മേക്ക് ഓവർ ഉൾപ്പെടുന്ന മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഥാപാത്രമായി വിക്രം മാറുന്നതിന്റെ ചില ഭാഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്.

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രങ്ങളാകുന്നു. കൂടാതെ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്.

എ കിഷോർ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂർത്തിയാണ്.

Hot Topics

Related Articles