വിക്രം വീര നായകനായപ്പോൾ ഫാൻ ബോയ്ക്ക് തുറന്ന കത്തെഴുതി ഉലക നായകൻ : കമലിന്റെ കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി : വിക്രം വെള്ളിത്തിരയിൽ വീര നായകനായി തിമിർത്താടിയപ്പോൾ തകർത്ത് പടം സംവിധാനം ചെയ്ത തന്റെ ഫാൻ ബോയ്ക് ആശംസയുമായി തുറന്ന കത്തെഴുതി ഉലക നായകൻ. സംവിധായകൻ ലോകേഷ് കനകരാജിന് അൻപോട് “നായകൻ” കമൽ ഹാസൻ എഴുതിയ കടിതം… ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മലയാളത്തിൽ അടക്കം കത്ത് വൈറലായിട്ടുണ്ട്.

Advertisements

കത്തിന്റെ മലയാളം തർജമ കാണാം …
സംവിധായകൻ ലോകേഷ് കനകരാജിന് അൻപോട് “നായകൻ” കമൽ ഹാസൻ എഴുതിയ കടിതം…
“പ്രിയപെട്ട ലോകേഷ്…
പേരിനു മുന്നിൽ “ശ്രീ” എന്ന് ചേർക്കാത്തത് യാദൃശ്ചികം അല്ല..ശ്രീ കനകരാജിന് താങ്കളുടെ മേലുള്ള അധികാരത്തെ അദ്ദേഹത്തോട് ചോദിക്കാതെ തന്നെ ഞാനിങ്ങ് എടുക്കുവാണ്.. ഇത് നമ്മൾ തമ്മിലുള്ള വ്യക്തിപരമായ ആശയവിനിമയം എന്നത് കൊണ്ട്… അതേ സമയം പൊതുസ്ഥലങ്ങളിൽ താങ്കളുടെ നേട്ടത്തിനും പദവിക്കും ഉള്ള ആദരവ് നേരത്തെ പോലെ തന്നെ തുടരും…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻ്റെ ആരാധകർ മറ്റ് ആരാധകരിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കണം എന്ന വ്യക്തിപരമായ ആഗ്രഹത്തെ അത്യാഗ്രഹം എന്നാണ് വിമർശകർ വിശേഷിപ്പിച്ച് പോന്നത്. പക്ഷേ എൻ്റെ പ്രഥമ ആരാധകരിൽ ഒരാളെ ഉന്നതനായ പ്രതിഭാശാലിയായിക്കൂടി കാണുന്നത് ഞാൻ ആഗ്രഹിച്ചതിനും അപ്പുറത്താണ്.

താങ്കളെ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അത് മുഖവിലക്ക് എടുക്കേണ്ട…ഞാൻ ആണെങ്കിൽക്കൂടി! കാരണം ഇപ്പോൾ യൂട്യൂബ് ഓപ്പൺ ചെയ്താൽ താങ്കളെ അഭിനന്ദിച്ചു കൊണ്ടുള്ള അത്തരം വാക്കുകളുടെ ഒരു ശേഖരം തന്നെ ലഭിക്കും. അതിൽ ലഭ്യമായ ശ്രീ ലോകേഷ് കനകരാജ് സ്തോത്രമാലയിലെ വിശേഷണങ്ങൾ ആർക്ക് വേണമെങ്കിലും ഉപയോഗിക്കാം…

ഇതെല്ലാം ഇനിയും തുടരാൻ ആശംസകൾ…
അക്ഷീണനായി…. ഉണർന്നിരിക്കൂ, വ്യത്യസ്തനായിരിക്കൂ… വിശപ്പുള്ളവനായിരിക്കൂ.
താങ്കളുടെ അന്ന പാത്രം എന്നെന്നും നിറഞ്ഞിരിക്കും…
താങ്കളുടെ
ഞാൻ
കമൽഹാസൻ”

Hot Topics

Related Articles