വിമർശനങ്ങൾക്ക് കോഹ്ലിയുടെയും ഭുവിയുടെയും മറുപടി; ഏഷ്യാക്കപ്പിൽ അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് ആശ്വാസ വിജയം

ദുബായ്: തുടർച്ചയായി കേട്ട വിമർശനങ്ങൾക്ക് പന്തുകൊണ്ടു ഭുവിയും, ബാറ്റ് കൊണ്ടു കോഹ്ലിയും മറുപടി പറഞ്ഞതോടെ ഇന്ത്യയ്ക്ക് ഉജ്വല വിജയം. അഫ്ഗാനെതിരായ ഏഷ്യാക്കപ്പ് മത്സരത്തിൽ തകർപ്പൻ വിജയം നേടിയാണ് ടീം ഇന്ത്യ മടങ്ങുത്. ടൂർണമെന്റിൽ പ്രതീക്ഷകളെല്ലാം അവസാനിച്ച ടീം ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇന്ത്യ ഉയർത്തിയ 212 എന്ന സ്‌കോറിന് 101 റൺ അകലെ അഫ്ഗാൻ ബാറ്റിംങ് അവസാനിപ്പിച്ച് തിരിച്ചു കയറി. അഫ്ഗാൻ നിരയിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം തികച്ചത്.
സ്‌കോർ
ഇന്ത്യ 212-02
അഫ്ഗാനിസ്ഥാൻ – 111-8

Advertisements

ടോസ് നേടിയ അഫ്ഗാൻ പതിവ് പോലെ ഇന്ത്യയെ ബാറ്റിംങിന് അയച്ചു. എന്നാൽ, അവരെ കാത്തിരുന്നത് ഇന്ത്യൻ ഇതിഹാസം കോഹ്ലിയുടെ വെടിക്കെട്ടായിരുന്നു. ആറു സിക്‌സും 12 ഫോറും സഹിതം തകർത്താടിയ കോഹ്ലി 200 സ്‌ട്രൈക്ക് റേറ്റിൽ 61 പന്തിൽ 122 റണ്ണാണ് അടിച്ചു കൂട്ടിയത്. സ്വന്തം ശൈലിയിലെ എല്ലാ സ്‌ട്രോക്കുകളും കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നു. മറു വശത്ത് 41 പന്തിൽ 62 റണ്ണെടുക്ക കെ.എൽ രാഹുൽ പുറത്തായതിനു പിന്നാലെ വന്യമായ ആക്രമണാണ് കോഹ്ലി നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12.4 ഓവറിൽ 119 റണ്ണിൽ രാഹുൽ പുറത്താകുമ്പോൾ കോഹ്ലി കഷ്ടിച്ച് അൻപത് കടന്നിട്ടേയുണ്ടായിരുന്നുള്ളു. രാഹുലിന് പകരം സൂര്യയും, പിന്നാലെ പന്തും എത്തിയെങ്കിലും കിംങ് വേട്ടയുടെ മൂഡിലായിരുന്നു. ഫോം നഷ്ടമായി കഷ്ടപ്പെടുമ്പോഴും അൻപത് പല തവണ അടിച്ച കോഹ്ലിയുടെ ബാറ്റിൽ നിന്ന് സെഞ്ച്വറി മാത്രമാണ് അകന്നു നിന്നത്. ഈ വരൾച്ചയ്ക്കാണ് കോഹ്ലി സെഞ്ച്വറിയിലൂടെ ഏഷ്യാക്കപ്പിൽ മറുപടി നൽകിയത്. ട്വന്റി 20 യിലെ തന്റെ ആദ്യ സെഞ്ച്വറിയും ഇന്ത്യക്കാരന്റെ റെക്കോർഡ് റണ്ണുമാണ് കോഹ്ലി നേടിയത്. സെഞ്ച്വറി നേടിയ ശേഷം ബാറ്റ് ഉയർത്തിയ കോഹ്ലിയുടെ മുഖത്തെ ചിരിയിലുണ്ടായിരുന്നു അകന്നു നിന്ന സെഞ്ച്വറി സ്വന്തമാക്കിയവന്റെ ആശ്വാസവും ആത്മവിശ്വാസവും.

മറുപടി ബാറ്റിങിന്് ഇറങ്ങിയ അഫ്ഗാനെ ആദ്യം മുതൽ തന്നെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു കെട്ടി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പഴി കേട്ട ഭുവനേശ്വർ കുമാർ വരിഞ്ഞ് കെട്ടുകയായിരുന്നു. തുടർച്ചയായി നാല് ഓവർ എറിഞ്ഞ ഭുവി നാലു റൺ മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകളാണ് പിഴുതെടുത്തത്. നാല് ഓവർ എറിഞ്ഞെങ്കിലും ചഹറിന് വിക്ക്റ്റ് ഒന്നും കിട്ടിയില്ല. അർഷർദ്വീപും അശ്വിനും ഹൂഡയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.