വിഴിഞ്ഞത്തെ വെല്ലും പൊഴിയൂർ : പുലിമുട്ട് നിർമ്മാണത്തിന് പദ്ധതി ; 350 കോടിയുടെ ഫണ്ട് 

തിരുവനന്തപുരം:പാരിസ്ഥിതിക പഠനം മൂലം വൈകിയ പൊഴിയൂർ ഹാർബറില്‍ ആദ്യഘട്ട പുലിമുട്ട് നിർമ്മാണം മേയില്‍ ആരംഭിക്കും.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് നിർമ്മാണം ആരംഭിക്കുന്നത്.26ന് ഹാർബറിന്റെ ടെൻഡർ നടപടികള്‍ നടക്കും.തുടർന്ന് മേയ് പകുതിയോട് കൂടി പുലിമുട്ട് നിർമ്മാണം ആരംഭിക്കും. ഇത്തവണ ബഡ്ജറ്റില്‍ സർക്കാർ പൊഴിയൂർഹാർബറിനായി പ്രഖ്യാപിച്ച അഞ്ച് കോടി രൂപയിലാണ് ആദ്യ നിർമ്മാണം നടക്കുന്നത്.തുടർന്ന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട തുകയ്ക്കായി കത്ത് നല്‍കും.പാരിസ്ഥിതിക പഠനം പൂർത്തിയാക്കാൻ വൈകിയത് മൂലമാണ് പൊഴിയൂർ ഫിഷിംഗ് ഹാർബർ നിർമ്മാണം ഇഴഞ്ഞത്.2024 ജനുവരിയില്‍ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതുനടന്നില്ല.വർഷങ്ങളെടുത്ത പൊഴിയൂർ ഹാർബർ നിർമ്മാണത്തിന്റെ പാരിസ്ഥിതിക പഠനം ഈ ജനുവരിയിലാണ് പൂർത്തിയാക്കിയത്. പൊഴിയൂർ ഹാർബർ യാഥാർത്ഥ്യമാകുമ്പോള്‍ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വലിയ ഹാർബറായി മാറും. 

പദ്ധതി തുക – 340 കോടി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുലിമുട്ട് നിർമ്മാണത്തിന് പഠനം

കൃത്യമായ പുലിമുട്ട് നിർമ്മിക്കുന്നതിന് വേണ്ടി പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ നേൃത്വത്തിലാണ് പഠനം നടത്തുന്നത്.കടലിലെ തിരയനുസരിച്ച്‌ ഏതുരീതിയില്‍ നിർമ്മാണം നടത്താമെന്ന പഠനമാണ് നടത്തുന്നത്.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാകും പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നത്.മുതലപ്പൊഴിയില്‍ കൃത്യമായി പഠനം നടത്താതെ അശാസ്ത്രീയമായി നിർമ്മിച്ച ഹാർബറും പുലിമുട്ടും വിതച്ച ദുരന്തം പാഠമാക്കിയാണ് വകുപ്പ് തന്നെ പഠനത്തിന് മുന്നിട്ടിറങ്ങിയത്.നിലവില്‍ ഹാർബർ നിർമ്മാണത്തിന്റെ ഏകദേശം ഡിസൈനും പൂർത്തിയായി.ഇത് മന്ത്രി തലത്തില്‍ വിലയിരുത്തിയ ശേഷമേ അന്തിമമാകൂ.

നിർമ്മാണം രണ്ട് ഘട്ടം

രണ്ട് ഘട്ടങ്ങളിലാണ് നിർമ്മാണം നടത്തുന്നത്.ആദ്യ ഘട്ടത്തില്‍ 200 മീറ്റർ വീതിയിലാണ് ഹാർബർ നിർമ്മിക്കുക.ഇതില്‍ 100 മീറ്റർ ചെറുവള്ളങ്ങള്‍ക്ക് ബാക്കി 100 മീറ്റർ മറ്റ് വള്ളങ്ങള്‍ക്കുമാണ്

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ കൂടി ഹാർബറിലെത്തിക്കാൻ തക്ക നിർമ്മാണമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക

പുലിമുട്ടുകള്‍ തമ്മില്‍ 800 മീറ്റർ വീതിയുണ്ടാകും.300 മീറ്റർ നീളം കടലിലേക്ക് ഇറങ്ങിയാണ് നിർമ്മാണം

Hot Topics

Related Articles