പനച്ചിക്കാട് : ഹരിത നേട്ടവുമായി ജില്ലയിൽ ഒന്നാം സ്ഥാനത്ത് പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് .ഹരിത കർമ്മസേന മാലിന്യം ശേഖരിച്ച വകയിൽ വീടുകളിൽ നിന്നും യൂസർ ഫീ ഇനത്തിൽ ഏറ്റവും കൂടുതൽ തുക കളക്ട് ചെയ്ത് കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം നേടി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് ഹരിത കേരള മിഷന്റെ അഭിനന്ദനത്തിന് അർഹമായി.
ഫെബ്രുവരി മാസത്തിൽ മാത്രം 3.427 ലക്ഷം രൂപയാണ് പഞ്ചായത്ത് യൂസർ ഫീയായി പിരിച്ചെടുത്തത്. ജില്ലയിലെ 78 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇത്രയും ഉയർന്ന തുക ഒരു തദ്ദേശ സ്ഥാപനം പിരിച്ചെടുക്കുന്നതും ഇതാദ്യമാണ്. കൂടാതെ 2956 കിലോ തരം തിരിച്ച പ്ലാസ്റ്റിക്ക് ക്ലീൻകേരള കമ്പനിക്കു കൈമാറിയതിനും ഹരിത കേരളം മിഷന്റെ പ്രത്യേക പ്രശംസ പഞ്ചായത്ത് നേടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
23 വാർഡുകളുള്ള പഞ്ചായത്തിൽ ഒരു വാർഡിൽ രണ്ടു പേർ വീതമാണ് ഹരിത കർമ്മ സേനാംഗങ്ങളായി വീടുകളിൽ നിന്നും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ശേഖരിക്കുന്നത്. ഈ വർഷം ജനുവരി മാസത്തിൽ ഉപയോഗ ശൂന്യമായ ചെരുപ്പുകളും ഫെബ്രുവരിയിൽ പൊട്ടുന്ന കുപ്പിയും കുപ്പിച്ചില്ലുകളുമാണ് പഞ്ചായത്ത് ശേഖരിച്ചത്.
വീടുകളിൽ നിന്നും 50 രൂപയും കടകളിൽ നിന്നും 100 രൂപയുമാണ് യൂസർ ഫീസായി നൽകേണ്ടത്. ഇങ്ങനെ ഓരോ മാസവും ലഭിക്കുന്ന ഇങ്ങനെ ലഭിക്കുന്ന തുകയിൽ നിന്നുമാണ് ഹരിത കർമ്മസേനാംഗങ്ങൾക്ക് വേതനം നൽകുന്നത്. ഈ സുവർണ നേട്ടം കൈവരിച്ചതിന് ഹരിത കേരളാ മിഷന്റെ അനുമോദന പത്രം കോട്ടയം ജില്ലാ കോർഡിനേറ്റർ പി. രമേശിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഏറ്റുവാങ്ങി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു , ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജീനാ ജേക്കബ് , പഞ്ചായത്ത് സെക്രട്ടറി എൻ അരുൺ കുമാർ , അസിസ്റ്റൻറ് സെക്രട്ടറി മിനി സൂസൻ ദാനിയേൽ , സൂപ്രണ്ട് ബിന്ദു മോൻ വി ആർ , വി ഇ ഒ ബിന്ദു എം പി , കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജിജി , ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അർച്ചന ഷാജി , ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.