വിവാഹ ശേഷം ഭർത്താവിനൊപ്പം മടങ്ങാനൊരുങ്ങി വധു ; ബാൽക്കണിയിൽ നിന്ന് പൊട്ടിക്കരഞ്ഞ് ‘മക്കൾ’; സോഷ്യൽ മീഡിയയിൽ ചർച്ചയായി വീഡിയോ

ലഖ്നൗ : വിവാഹശേഷം ഭർത്താവിനൊപ്പം പുതിയ വീട്ടിലേക്ക് യാത്രയാകുന്ന വധുവിന്റെ സങ്കടം പലപ്പോഴും നാം കണ്ടിട്ടുണ്ടാവും. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും ബന്ധുക്കളേയും ഒക്കെ വിട്ടുപിരിയുന്ന വേദന അവർക്കുണ്ടാവും.ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുമുള്ള വധുവിനെ യാത്രയയക്കുന്ന ഒരു ചടങ്ങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാണുന്നവരുടെ കൂടി കണ്ണ് നിറഞ്ഞുപോകുന്ന രംഗമാണിത് എന്ന കാര്യത്തില്‍ സംശയമില്ല. തന്നെ വിട്ടുപിരിയാൻ സമ്മതിക്കാതെ ബാല്‍ക്കണിയില്‍ നിന്ന് നോക്കുന്ന തന്റെ മൂന്ന് വളർത്തുനായ്ക്കള്‍ക്ക് അരികിലേക്ക് ഓടിയെത്തുന്ന ഗൗരി സിംഗ് എന്ന വധുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.

Advertisements

ഗൗരിയുടെ വളർത്തുമൃഗങ്ങളാണ് സ്നോവി, മിഷ്കു, ലൈല എന്നിവ. ഇവർക്കായി തുടങ്ങിയ ‘ഡോഗു സ്ക്വാഡ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം ഗൗരിയും ഭർത്താവും വീട്ടില്‍ നിന്നും ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. നായകള്‍ ആ സമയത്ത് ബാല്‍ക്കണിയില്‍ നിന്ന് നിർത്താതെ കുരയ്ക്കുകയും അവരുടെ സങ്കടം പ്രകടിപ്പിക്കുകയും ആയിരുന്നു. അത് കണ്ടപ്പോള്‍ ഗൗരിക്കും തന്റെ വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. കലങ്ങിയ കണ്ണുകളുമായി ഗൗരി തിരികെ ബാല്‍ക്കണിയിലേക്ക് ഓടിച്ചെല്ലുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നാലെ അവയെ ഓരോരുത്തരെയായി ചേർത്തുപിടിച്ച്‌ ഉമ്മ നല്‍കുകയും, ‘അമ്മ ഇവിടെത്തന്നെയുണ്ട്’ എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഗൗരിയെ വീഡിയോയില്‍ കാണാം. ഹൃദയസ്പർശിയായ ഈ രംഗങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. വീഡിയോ ഇതിനോടകം തന്നെ 4.3 കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 2.7 മില്യണിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘യഥാർത്ഥ പെറ്റ് പേരെന്റ്സിന് മാത്രമേ ഈ വികാരം മനസ്സിലാക്കാൻ സാധിക്കൂ’ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയത്. നായ്ക്കളെയും കൂടെ കൊണ്ടുപോകണമെന്നാണ് മറ്റ് ചിലർ ആവശ്യപ്പെട്ടത്. ‘മൃഗങ്ങള്‍ മനുഷ്യരേക്കാള്‍ വിശ്വസ്തരാണ്’ എന്നായിരുന്നു മറ്റ് ചിലർ കമന്റ് നല്‍കിയത്.

Hot Topics

Related Articles