ബ്രിഡ്ജ്ടൗണ്‍ : ഇന്ത്യൻ ബൗളിങ്ങിനു മുന്നില്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞ് വെസ്റ്റീൻഡീസ് ബാറ്റര്‍മാര്‍.ഇന്ത്യക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ 23 ഓവറില്‍ 114 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലു വിക്കറ്റും രവീന്ദ്ര ജദേജ മൂന്നു വിക്കറ്റും വീഴ്ത്തി. വീൻഡീസ് നിരയില്‍ നായകൻ ഷായ് ഹോപിനു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 45 പന്തില്‍ 43 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്കോററായി.
നാലുപേര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. മൂന്നു പേര്‍ പൂജ്യത്തിന് പുറത്തായി. കൈല്‍ മയേഴ്‌സ് (ഒമ്ബത് പന്തില്‍ രണ്ട് റണ്‍സ്), അലിക് അതനാസെ (18 പന്തില്‍ 22), ബ്രാൻഡൻ കിങ് (23 പന്തില്‍ 17), ഷിമ്രോൻ ഹെറ്റ്‌മെയര്‍ (19 പന്തില്‍ 11), റൊവ്മൻ പവല്‍ (നാലു പന്തില്‍ നാല്), റൊമാരിയോ ഷെഫേഡ് (പൂജ്യം), ഡൊമിനിക് ഡ്രേക്‌സ് (അഞ്ച് പന്തില്‍ മൂന്ന്), യാനിക് കറിയ (ഒമ്ബത് പന്തില്‍ മൂന്ന്), ജെയ്ഡൻ സീല്‍സ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഗുഡകേഷ് മോട്ടി റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ, മുകേഷ് കുമാര്‍, ഷര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും മലയാളി താരം സഞ്ജു സാംസണ് പ്ലെയിങ് ഇലവനില്‍ ഇടം കിട്ടിയില്ല. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പര്‍. മുഹമ്മദ് സിറാജിന്‍റെ അഭാവത്തില്‍ പേസര്‍ മുകേഷ് കുമാര്‍ ടീമില്‍ ഇടം നേടി. താരത്തിന്‍റെ അരങ്ങേറ്റ മത്സരമാണിത്.
നേരത്തെ, ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശര്‍മ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.