ഇപ്പോള്‍ ഫാന്‍ ഓഫാകും, കറന്റ് പോകും ; വാട്സ്ആപ്പ് സന്ദേശത്തിന് പിന്നാലെ അത്ഭുതങ്ങൾ ; കുടുംബത്തെ വലച്ച ദുരൂഹതകൾക്ക് പിന്നിൽ എട്ടാം ക്ലാസുകാരൻ

കൊല്ലം : ഫോണ്‍ സന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാന്‍ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നില്‍ കൗമാരക്കാരന്റെ വിനോദമെന്നു പൊലീസ് കണ്ടെത്തി.സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങള്‍’ സംഭവിച്ചതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.

വീട്ടുകാരുടെ ഫോണുകള്‍ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു മൂന്നു മാസമായി കുട്ടിയുടെ പ്രവൃത്തി. ‘ഇപ്പോള്‍ ഫാന്‍ ഓഫാകും, കറന്റ് പോകും’ എന്നൊക്കെയുള്ള സന്ദേശവും പിന്നാലെ ഇതെല്ലാം സംഭവിക്കുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചു. സന്ദേശം അയച്ചശേഷം കുട്ടി തന്നെയാണു ഫാന്‍ ഓഫാക്കിയിരുന്നതും മറ്റും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൈബര്‍ പൊലീസ് നടത്തിയ പരിശോധനയിലാണു ഫോണില്‍ ആപ്പുകള്‍ കണ്ടെത്തിയത്. കുട്ടിക്കു കൗണ്‍സലിങ് നല്‍കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റും കേടായതിനു പിന്നില്‍ അസ്വാഭാവികതയില്ലെന്നു കൊട്ടാരക്കര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എസ്.പ്രശാന്ത് പറഞ്ഞു.

Hot Topics

Related Articles