വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത ; വാട്ട്സാപ്പില്‍ ഫോട്ടോകളും ഡോക്യുമെന്റുകളും വീഡിയോകളും പങ്കുവയ്ക്കാൻ ഇനി ഇന്റർനെറ്റ് വേണ്ട

ന്യൂസ് ഡെസ്ക് : ഫോട്ടോകളും ഡോക്യുമെന്റുകളും വീഡിയോകളും വാട്ട്സാപ്പില്‍ പങ്കുവയ്ക്കാൻ ഇനി ഇന്റർനെറ്റ് വേണ്ട. പുതിയ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ്.മാതൃകമ്പനിയായ മെറ്റയിലേ‌ക്ക് ഇന്ത്യക്കാരുടെ ഉള്‍പ്പെടെ സ്വകാര്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനാല്‍ വാട്ട്സാപ്പിന് ഉപഭോക്താക്കളെ നഷ്ടമാകുന്നുവെന്നും മുഖം മിനുക്കാൻ പുത്തൻ സേവനങ്ങള്‍ കൊണ്ടുവരുമെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

അടുത്തിടെ രണ്ട് മണിക്കൂറോളം ലോകത്താകെ വാട്ട്സാപ്പ് സേവനങ്ങള്‍ പണിമുടക്കിയതോടെ 3.6 കോടിയുടെ നഷ്ടം വന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. ബ്ലൂടൂത്ത് വഴിയാണ് പ്രവർത്തനം. നിലവില്‍ ക്വിക്ക് ഷെയർ, ഷെയർ ഇറ്റ് പോലുള്ള ആപ്പുകളിലൂടെ ബ്ലൂടൂത്ത് വഴി ഫോട്ടോ പങ്കിടാം. വാട്ട്സാപ്പിന്റെ അടുത്ത അപ്‌ഡേറ്റില്‍ ഈ സേവനം വന്നേക്കും. ഇത് എൻഡ് ടു എൻഡ് എൻക്രിപ്റ്റട് ആയിരിക്കുമെന്നാണ് വാട്ട്സാപ്പിന്റെ വാഗ്ദാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫോട്ടോ അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും സെറ്റിംഗ്‌സില്‍ ‘പീപ്പിള്‍ നിയർബൈ’ ഐക്കണ്‍ ഓണ്‍ ചെയ്യണം. ഇത് ബ്ലൂടൂത്ത് പോലെ പ്രവർത്തിക്കും. ഫോണ്‍ കണക്‌ട് ചെയ്യാവുന്നത്ര അടുത്താണോ എന്നറിയാൻ സെറ്റിംഗ്‌സില്‍ ലൊക്കേഷൻ അനുമതിയും നല്‍കണം.

നിലവില്‍ ആരുടെ വാട്ട്സാപ്പിലേയ്ക്കും ആർക്കും ഫോട്ടോകള്‍ അയയ്ക്കാം. പുതിയ സേവനത്തില്‍ അയയ്ക്കുന്നവരും സ്വീകരിക്കുന്നവരും ‘എഗ്രീ’ ഓപ്ഷൻ ക്ലിക്ക് ചെയ്താലേ ഫയല്‍ കൈമാറ്റം നടക്കൂ. ഫോണ്‍ നമ്ബർ സേവ് ചെയ്യേണ്ട. ഇതോടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുമെന്നും ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിലും ഫയലുകള്‍ കൈമാറാമെന്നും വാട്ട്സാപ്പ് പറയുന്നു.

ടെലഗ്രാമിന് പണി

നിലവില്‍ വലിയ ഫയലുകള്‍ അയയ്ക്കാൻ വിദ്യാർത്ഥികള്‍ ഏറെ ആശ്രയിക്കുന്നത് ടെലഗ്രാമിനെയാണ്. ഗ്രൂപ്പുകളും സ്റ്റാറ്റസുകളും ഉള്ളതിനാല്‍ വാട്ട്സാപ്പ് ഉപയോഗിക്കുന്ന വിദ്യാർത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ നഷ്ടപ്പെടാറുണ്ട്. വാട്ട്സാപ്പ് ഉപേക്ഷിച്ച വിദ്യാർത്ഥികളെ തിരികെയെത്തിക്കുക കൂടിയാണ് പുതിയ സേവനത്തിലൂടെ വാട്ട്സാപ്പിന്റെ ലക്ഷ്യം. ടെലഗ്രാമിന്റെ സീക്രട്ട് ഗ്രൂപ്പിന് സമാനമായി ഗൗരവതരമായ വിഷയങ്ങള്‍ ചർച്ച ചെയ്യാൻ ഹിഡൻ ഗ്രൂപ്പുകള്‍ വാട്ട്സാപ്പില്‍ വരുമെന്നും സൂചനയുണ്ട്. നിർമ്മിതബുദ്ധി (എ.ഐ) ഉപയോഗിച്ചുള്ള സ്റ്റിക്കറുകളും ഉടൻ പുറത്തിറങ്ങും.

Hot Topics

Related Articles