ഭാര്യയുമായി ഫോണിൽ വഴക്കിട്ട ശേഷം കോട്ടയം കളത്തിപ്പടി പൊൻ പള്ളി പള്ളിയിൽ യുവാവ് തൂങ്ങി മരിച്ചു : മരിച്ചത് പാമ്പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശി

കോട്ടയം : വിവാഹ ചടങ്ങിൽ പാചകത്തിന് എത്തിയ യുവാവ് ഭാര്യയുമായി മൊബൈൽ ഫോണിൽ വഴക്കിട്ട ശേഷം പള്ളി വളപ്പിൽ തൂങ്ങി മരിച്ചു. കോട്ടയം കളത്തിപ്പടി പൊൻപള്ളി പള്ളിയിൽ നടക്കുന്ന വിവാഹത്തിന്റെ പാചകത്തിനായി എത്തിയ യുവാവാണ് തുങ്ങി മരിച്ചത്. പാമ്പാടി പൊന്തൻ പുഴ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര തൃക്കണ്ണമംഗലം ആൻജോ വില്ലയിൽ ബിജോയ്‌ (37)ആണ് മരിച്ചത്.

Advertisements

ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ ഭാര്യയുമായി ഫോണിൽ സംസാരിക്കുകയും അതേതുടർന്ന് വഴക്കുണ്ടാവുകയും ചെയ്തതായി ബിജോയ്ക്ക് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ഇതേ തുടർന്ന് ഇയാൾ പള്ളി ഹാളിനുള്ളിൽ കയറി തൂങ്ങുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പള്ളി ഹാളിന്റെ വാഷ് ബെയ്സന്റെ മേൽ കൂരയിൽ തൂങ്ങി നിൽക്കുന്നത് കണ്ട് സഹ പ്രവർത്തകർ കെട്ട് മുറിച്ച് ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles